കനത്ത മഴ; ബെളഗാവിയിലെ ആറ് താലൂക്കുകളിൽ ഇന്നും നാളെയും സ്കൂളുകൾക്ക് അവധി

ബെംഗളൂരു: കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ബെളഗാവിയിലെ ആറ് താലൂക്കുകളിൽ ഇന്നും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ബെളഗാവി, ബൈൽഹോംഗൽ, ഖാനാപൂർ, കിറ്റൂർ, ചിക്കോടി, നിപ്പാനി താലൂക്കുകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് റോഷൻ ആണ് ഉത്തരവിറക്കിയത്. ജില്ലയിൽ തിങ്കളാഴ്ച മുതൽ കനത്ത മഴയാണ് പെയ്യുന്നത്. ആളുകൾ ജാഗ്രത പാലിക്കണമെന്നും ഡെപ്യൂട്ടി കമ്മീഷണർ മുന്നറിയിപ്പ് നൽകി.

 

TAGS: KARNATAKA | RAIN | SCHOOL HOLIDAY
SUMMARY: Heavy rain: Two-day school holiday declared in 6 taluks of Belagavi

LEAVE A REPLY

Please enter your comment!
Please enter your name here