പ്രായപൂർത്തിയാകാത്തവരെ വാഹനമോടിക്കാൻ അനുവദിക്കുന്നവർക്കെതിരെ കേസെടുക്കും

ബെംഗളൂരു: പ്രായപൂർത്തിയാകാത്തവരെ വാഹനമോടിക്കാൻ അനുവദിക്കുന്ന വാഹന ഉടമകൾക്കും രക്ഷിതാക്കൾക്കുമെതിരെ കേസെടുക്കുമെന്ന് മുന്നറിയിപ്പുമായി ബെംഗളൂരു സിറ്റി പോലീസ്. അടുത്തിടെ പൂനെയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഓടിച്ച പോർഷെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാർ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തതോ, പ്രായപൂർത്തിയാകാത്തതോ ആയവർക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾക്കോ ​​വാഹന ഉടമകൾക്കോ ​​തടവുശിക്ഷ ലഭിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.

സാധാരണയായി ഇത്തരം കേസുകളിൽ മോട്ടോർ വെഹിക്കിൾസ് ആക്ട് പ്രകാരം പിഴ ഈടാക്കുകയും ജാമ്യ ബോണ്ടുകൾ നൽകുകയും ചെയ്യുമായിരുന്നു. എന്നാൽ നിലവിൽ ഈ സമീപനത്തിന് മാറ്റം വരുത്തിയതായി അദ്ദേഹം പറഞ്ഞു.

പുതുക്കിയ മോട്ടോർ വെഹിക്കിൾ നയമനുസരിച്ച്, പ്രായപൂർത്തിയാകാത്ത ഒരാൾ അപകടമുണ്ടാക്കിയാൽ, അവരെ ജുവനൈൽ നിയമപ്രകാരം അറസ്റ്റ് ചെയ്യും. വാഹന ഉടമയും നിയമനടപടിക്ക് വിധേയനാകും. കുറ്റകൃത്യങ്ങൾ തടയുന്നതിനായി അടുത്തിടെ നടന്ന ഉന്നതതല പോലീസ് യോഗത്തിലാണ് കർശന നടപടികൾ തീരുമാനിച്ചത്.

TAGS: BENGALURU UPDATES, ACCIDENT
KEYWORDS: Bengaluru police to take stringent action against those giving vehicles to minors

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കള്ളം പറഞ്ഞതിന് ഒൻപത് വയസുകാരനെ നഗ്നനാക്കി ലിഫ്റ്റിൽ കയറ്റിവിട്ട പിതാവിന് ആറ് മാസം തടവ്

സിംഗപ്പൂർ: സിംഗപ്പൂരിൽ ഒൻപത് വയസ്സുള്ള മകനെ കള്ളം പറഞ്ഞതിന് നഗ്നനാക്കി ലിഫ്റ്റിൽ...

കുവൈത്തിൽ ഇറാന്റെ ഡ്രോൺ ആക്രമണം: രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരുക്ക്  

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഇറാന്റെ ഡ്രോണാക്രമണം. ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ...

തീർത്ഥഹള്ളിയിൽ നദിയിൽ കുളിക്കാനിറങ്ങിയ ബെംഗളൂരുവിൽ നിന്നുള്ള നാല് യുവാക്കളെ കാണാതായി

ബെംഗളൂരു: ശിവമൊഗ ജില്ലയിലെ തീർത്ഥഹള്ളി താലൂക്കിലെ ഹെഡ്ഡൂരുവിനടുത്തുള്ള മഹിഷി നദിയിൽ കുളിക്കാനിറങ്ങിയ...

ഒറ്റ മണിക്കൂറില്‍ തലസ്ഥാനം മുങ്ങി; പെയ്തത് 9 സെന്റീമീറ്റര്‍ മഴ

തിരുവനന്തപുരം: തലസ്ഥാനത്ത് രൂക്ഷമായ വെള്ളക്കെട്ട്. ശക്തമായ മഴയെത്തുടർന്നാണ് തിരുവനന്തപുരം നഗരത്തിന്‍റെ വിവിധ...

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ യുവാവിന്റെ മരണം: ചികിത്സാപ്പിഴവെന്ന് പരാതി

കണ്ണൂർ: കണ്ണൂർ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടർന്ന് യുവാവ്...

കോവളം സ്പാ പീഡനക്കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

കോവളം: കോവളം സ്പാ പീഡനക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തമിഴ്‌നാട് വല്ലിയൂർ...

ചക്കക്കൊമ്പനെ വെടിവെക്കാനായില്ല; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു

ഇടുക്കി: ചക്കക്കൊമ്പനെ മയക്കുവെടി വച്ച്‌ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം...

കടലില്‍ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്

പൊന്നാനി: കടലില്‍ മല്‍സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് പൊന്നാനി സ്വദേശി മരിച്ചു. പൊന്നാനി മരക്കടവ്...

Related Articles

Popular Categories