മൈ​സൂ​രു​വി​ലെ പ​മ്പി​ൽ എ​ഥ​നോ​ളി​ന്റെ അ​ള​വ് കൂ​ടു​ത​ലെ​ന്ന പ്ര​ചാ​ര​ണം തെ​റ്റ്; ബി​പി​സി​എ​ൽ

ബെംഗളൂരു: മൈസൂരുവിലെ പെട്രോൾ പമ്പിൽ വിതരണം ചെയ്യുന്ന ഇ-20 (E20) പെട്രോളിൽ എഥനോളിന്റെ അളവ് അനുവദനീയമായ പരിധിയിലും കൂടുതലാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് ബി​പി​സി​എ​ൽ. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL).

പരിശോധനാ പ്രക്രിയ പൂർത്തിയാകുന്നതിന് മുൻപുള്ള ഒരു ചിത്രം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ് വിവാദത്തിന് കാരണമായതെന്ന് കമ്പനി വ്യക്തമാക്കി കർണാടക സർക്കാരിന്റെ ആരോപണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി, മൈസൂരുവിലെ പമ്പിൽ നടത്തിയ ഇന്ധന പരിശോധനയുടെ ചിത്രം ബിപിസിഎൽ എക്സിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിൽ എഥനോളിന്റെ അളവ് നിശ്ചിത പരിധിയായ 20 ശതമാനത്തിന് പകരം 33 ശതമാനത്തോളം കാണിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി. ഇതോടെ ബിപിസിഎൽ പോസ്റ്റ് പിൻവലിച്ചെങ്കിലും സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയായിരുന്നു. 100 മില്ലിലിറ്റർ പെട്രോളും 30 മില്ലിലിറ്റർ വെള്ളവും ചേർത്താണ് എഥനോളിന്റെ അളവ് വേർതിരിച്ച് പരിശോധിക്കുന്നത്. തുടക്കത്തിൽ ഈ മിശ്രിതം പാൽ പോലെ കലങ്ങിയ നിലയിലായിരിക്കും കാണപ്പെടുക. എഥനോൾ-വെള്ളം, പെട്രോൾ എന്നീ പാളികൾ പൂർണ്ണമായി വേർതിരിയുന്നതിന് മുൻപുള്ള ചിത്രമാണ് അബദ്ധത്തിൽ പോസ്റ്റ് ചെയ്യപ്പെട്ടതെന്നും തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഉദ്യോഗസ്ഥൻ പോസ്റ്റ് ഉടൻ നീക്കം ചെയ്തതെന്നും കമ്പനി അറിയിച്ചു

രാ​ജ്യ​ത്തു​ട​നീ​ളം ത​ങ്ങ​ളു​ടെ റീ​ട്ടെ​യി​ൽ ഔ​ട്ട്‌​ല​റ്റു​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന ഇ20 ​പെ​ട്രോ​ളി​ന് ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡേ​ർ​ഡ്‌​സി​ന്‍റെ ഐ​എ​സ് 17021 മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചു​ള്ള ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്നു​ണ്ടെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി.
SUMMARY: Claims of excessive ethanol content at a pump in Mysuru are incorrect; BPCL

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നവീൻ ബാബുവിൻ്റെ മരണം; എസ്ഐടി അന്വേഷണത്തിന് ശുപാർശ ചെയ്ത് നിയമോപദേശം

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടുന്നതില്‍...

ഇ.എം.എസിൻ്റെ മകള്‍ ഇ.എം. രാധ അന്തരിച്ചു

തിരുവനന്തപുരം: ഇഎംഎസിന്റെ മകളും, എഴുത്തുകാരിയുമായ ഇ എം രാധ അന്തരിച്ചു. 70...

കുഴി

കുഴി ഡോ. എ. വി. സത്യേഷ് കുമാർ കേരളസമാജം ദൂരവാണിനഗർ സംഘടിപ്പിച്ച അഖിലേന്ത്യ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു; 17-കാരനെതിരെ പോക്സോ കേസ്

കൊല്ലം: കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു. പെണ്‍കുട്ടിയെ ഗർഭിണിയാക്കിയ 17കാരനെതിരെ പോലീസ്...

ശബരിമല ഭക്തര്‍ക്ക് ആശ്വാസം; വിമാനത്തിന്റെ ക്യാബിനുള്ളില്‍ ഇരുമുടിക്കെട്ട് സൂക്ഷിക്കാനുള്ള അനുമതി തുടരും

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് വിമാനത്തിന്റെ ക്യാബിനുള്ളില്‍ ഇരുമുടിക്കെട്ട് സൂക്ഷിക്കാനുള്ള അനുമതി തുടരുമെന്ന്...

മെര്‍ക്കുറി ഫേസ് ക്രീ ഉപയോഗിച്ചതിനെത്തുടര്‍ന്ന് ഗുരുതരമായ വൃക്കരോഗം ബാധിച്ചു; വെളിപ്പെടുത്തലുമായി ഗായകൻ സലീം കോടത്തൂര്‍

കൊച്ചി: ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായെന്ന...

പാക് മന്ത്രി മുസാദിഖ് മാലിക്കിന് താജ്മഹല്‍ സന്ദര്‍ശിക്കാൻ അനുമതി

ഡല്‍ഹി: ഇന്ത്യ സന്ദർശനത്തിനെത്തിയ പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി മുസാദിഖ്...

അറ്റകുറ്റപ്പണി; ബെംഗളൂരുവിലെ ചില പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: വൈദ്യുതി വിതരണ ശൃംഖലയിലെ ത്രൈമാസ അറ്റകുറ്റപ്പണികളുടെ ഭാഗമായി ബെംഗളൂരുവിലെ വിജയനഗർ,...

Related Articles

Popular Categories