തിരുവനന്തപുരം: ഇഎംഎസിന്റെ മകളും, എഴുത്തുകാരിയുമായ ഇ എം രാധ അന്തരിച്ചു. 70 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വനിതാ കമ്മീഷന് മുന്‍ അംഗവും, ദേശാഭിമാനി മുന്‍ അഡ്മിനിസ്ട്രേഷന് മാനേജരുമായിരുന്നു. സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകയായ ഇ എം രാധ വയോജന കമ്മീഷന് അംഗമായിരുന്നു.
രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്ന രാധ എഴുത്തിലൂടെയും പൊതുപ്രവർത്തനത്തിലൂടെയും ശ്രദ്ധേയയായി. ഇ എം എസിനെക്കുറിച്ചുള്ള ഓർമകളും അനുഭവങ്ങളും പങ്കുവയ്ക്കുന്ന ഇ എം എസ്-മകളുടെ ഓർമകള്‍ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിനൊപ്പം പൊതുരംഗത്തും സജീവമായിരുന്നു. വനിതാ കമീഷനിലെയും വയോജന കമീഷനിലെയും പ്രവർത്തനങ്ങളിലൂടെ സ്ത്രീകളുടെയും മുതിർന്ന പൗരന്മാരുടെയും പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പൊതുപ്രവർത്തനങ്ങളിലും പങ്കാളിയായി.
പരേതയായ ആര്യാ അന്തർജനമാണ് അമ്മ. പരേതരായ ഡോ മാലതി ദാമോദരൻ, ഇ എം ശ്രീധരൻ, എസ് ശശി എന്നിവർ സഹോദരങ്ങളാണ്.ഭർത്താവ്: സി കെ ഗുപ്തൻ (മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്). മകൻ: സിദ്ധാർഥ് ഗുപ്തൻ. മരുമകള്‍: സ്നേഹപ്രിയ.
SUMMARY: E.M.S.’s daughter E.M. Radha has passed away















