ലൈംഗികാതിക്രമം നടത്തിയതായി പരാതി; കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് താൽക്കാലികമായി പുറത്താക്കി

ബെംഗളൂരു: ലൈംഗികാതിക്രമം നടത്തിയതായി പരാതി ഉയർന്നതിനെ തുടർന്ന് കർണാടക കോൺഗ്രസ് യൂണിറ്റ് ജനറൽ സെക്രട്ടറി ഗുരപ്പ നായിഡുവിനെ പാർട്ടിയിൽ നിന്ന് താൽക്കാലികമായി പുറത്താക്കി. ആറു വർഷത്തേക്കാണ് നടപടി. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) അച്ചടക്ക നടപടി കമ്മിറ്റി ചെയർമാൻ കെ. റഹമാൻ ഖാനാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം ബെംഗളൂരു സ്വദേശിനിയായ അധ്യാപിക നൽകിയ പരാതിയിൽ നായിഡുവിനെതിരെ പോലീസ് കേസെടുത്തിരുന്നു. ബിജിഎസ് ബ്ലൂംഫീൽഡ് സ്കൂളിലാണ് പരാതിക്കാരി ജോലി ചെയ്യുന്നത്. ഇതേ സ്കൂളിന്റെ ചെയർമാൻ കൂടിയാണ് നായിഡു. 2021 മാർച്ച് 1 മുതൽ 2023 ഓഗസ്റ്റ് 15 വരെയാണ് കുറ്റകൃത്യം നടന്നതെന്നും പലതവണ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതായും യുവതി പരാതിയിൽ പറഞ്ഞു.

എന്നാൽ, ആരോപണം തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും ഗുരപ്പ നായിഡു പറഞ്ഞു. സംഭവത്തിൽ ചന്നമ്മനക്കെരെ അച്ചുകാട്ടെ പോലീസാണ് കേസെടുത്തത്.

TAGS: KARNATAKA | CONGRESS
SUMMARY: Karnataka Congress expels party leader over sexual harassment case

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ പ്രശാന്ത് പുതിയ കെഎസ്‌ഇബി ചെയര്‍മാൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് വ്യാപക അഴിച്ചുപണിയുമായി സർക്കാർ. അടിയന്തരമായി ചേർന്ന...

‘അനംകാര’; ബെംഗളൂരുവിൽ മലയാളി കലാകാരൻമാരുടെ ചിത്ര- ഇൻസ്റ്റലേഷൻ പ്രദർശനം ശ്രദ്ധേയമാകുന്നു

ബെംഗളൂരു: ബെംഗളൂരു നഗരത്തിന്റെ സാംസ്കാരിക ഹൃദയമായ കുമാരകൃപ റോഡിലെ കർണാടക ചിത്രകല...

കാര്‍ ബൈക്കിലിടിച്ച്‌ രണ്ട് പെണ്‍കുട്ടികള്‍ പാലത്തില്‍നിന്ന് താഴേക്ക് വീണു

അമ്പലപ്പുഴ: നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ചു. ബൈക്ക് യാത്രക്കാരായ രണ്ട് പെണ്‍കുട്ടികള്‍ പാലത്തില്‍നിന്ന്...

സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോൺ കേരളപ്പിറവി- കന്നഡ രാജ്യോത്സവാഘോഷം

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി- കന്നഡ...

ചേരാനല്ലൂര്‍ അപകടം; ജഡ്ജിക്കെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തി

കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ പതിനേഴുകാരന്‍റെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജിക്കെതിരെ...

ഉറക്കത്തിനിടെ അപസ്മാരം; ടെലിവിഷൻ താരം അനുജ് താക്കൂർ മരിച്ച നിലയിൽ

മും​ബൈ: പ്രമുഖ ടെലിവിഷൻ താരം അനൂജ് താക്കൂർ (33) അന്തരിച്ചു. മുംബൈ...

പി പി ദിവ്യക്കെതിരായ അന്വേഷണം: കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്ത് വിജിലന്‍സ്

ക​ണ്ണൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ "കാ​ർ​ട്ട​ൺ ഇ​ന്ത്യ' എ​ന്ന ക​മ്പ​നി​ക്ക് ടെ​ൻ​ഡ​റി​ല്ലാ​തെ...

Related Articles

Popular Categories