47 പന്തിൽ സെഞ്ച്വറി: ചരിത്ര നേട്ടവുമായി സഞ്ജു, ദക്ഷിണാഫ്രിക്കക്കെതിരേ ഇന്ത്യയ്ക്ക് 61 റണ്‍സിന്റെ തകര്‍പ്പൻ ജയം

ഡർബൻ: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസണ്‍. 47 പന്തില്‍ സെഞ്ചുറിയിലെത്തിയ സഞ്ജു ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന അപൂര്‍വനേട്ടം സ്വന്തമാക്കി. സഞ്ജുവിന് മുൻപ് ഗുസ്താവോ മക്കെയോൺ, റിലീ റൂസോ, ഫിൽ സാൾട്ട് എന്നിവർ മാത്രമാണ് തുടരെ രണ്ട് തവണ നൂറിൽ തൊട്ടത്. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ അവസാന മത്സരത്തിലും സഞ്ജു സെഞ്ചുറിയടിച്ചിരുന്നു.

സഞ്ജുവിന്‍റെ മികവിൽ ഇന്ത്യ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തപ്പോൾ, ആതിഥേയർ 17.4 ഓവറിൽ 141 റൺസിന് ഓൾഔട്ടായി; ഇന്ത്യക്ക് 61 റൺസ് ജയം. ഇക്കുറി സഞ്ജു സെഞ്ച്വറി തികച്ചത് 47 പന്തിൽ. ഏഴു ഫോറും പത്ത് കൂറ്റൻ സിക്സറുകളും ഉൾപ്പെടുന്ന സൂപ്പർ ഇന്നിങ്സ്. 28 പന്തിൽ അർധ സെഞ്ചുറി തികച്ച മലയാളി താരത്തിന് അടുത്ത അമ്പത് പിന്നിടാൻ 19 പന്ത് മാത്രമാണ് വേണ്ടിവന്നത്. ആകെ 50 പന്തിൽ 107 റൺസെടുത്താണ് പുറത്തായത്.

കാണികളും കമന്‍റേറ്റർമാരും വരെ സിക്സർ എന്നുറപ്പിച്ച ഷോട്ടിൽ, ട്രിസ്റ്റൻ സ്റ്റബ്സ് എടുത്ത ഒരു അസാമാന്യ ക്യാച്ചാണ് സഞ്ജുവിന്‍റെ ഇന്നിങ്സിനു വിരാമമിട്ടത്. ഇന്ത്യയുടെ നാലാം വിക്കറ്റായി സഞ്ജു മടങ്ങുമ്പോൾ സ്കോർ ബോർഡിൽ 175 റൺസ് എത്തിയിരുന്നു. എന്നാൽ, അതിനു ശേഷം ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് വരെയാണ് എത്താനായത്.

നേരത്തെ, ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രം സന്ദർശകരെ ബാറ്റിങ്ങിനു ക്ഷണിക്കുകയായിരുന്നു. അഭിഷേക് യാദവിനെ (7) മൂന്നാം ഓവറിൽ നഷ്ടമായ ശേഷം ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ (17 പന്തിൽ 21) കൂട്ടുപിടിച്ച് ടീം സ്കോർ 90 വരെയെത്തിച്ചു സഞ്ജു. തുടർന്നെത്തിയ തിലക് വർമ തകർത്തടിച്ചെങ്കിലും 18 പന്തിൽ 33 റൺസെടുത്ത് പുറത്തായി.

സഞ്ജു മടങ്ങിയ ശേഷമെത്തിയ ഹാർദിക് പാണ്ഡ്യക്കും (2) റിങ്കു സിങ്ങിനും (11) അക്ഷർ പട്ടേലിനും (7) കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ, പ്രതീക്ഷിച്ചതിലും 20-25 റൺസ് പിന്നിൽ ഇന്ത്യൻ ഇന്നിങ്സ് പൂർത്തിയാകുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഫാസ്റ്റ് ബൗളർ ജെറാൾഡ് കോറ്റ്സി 37 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. മാർക്കോ യാൻസൻ, കേശവ് മഹാരാജ്, കബയോംസി പീറ്റർ, പാട്രിക് ക്രുഗർ എന്നിവർക്ക് ഓരോ വിക്കറ്റ്.

മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കക്ക് മുറയ്ക്ക് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. അർഷ്ദീപ് സിങ് എറിഞ്ഞ ആദ്യ ഓവറിൽ ക്യാപ്റ്റൻ മാർക്രമിന്‍റെ (8) ക്യാച്ച് സഞ്ജുവിന്‍റെ ഗ്ലൗസിൽ തന്നെയെത്തി. ഹെൻറിച്ച് ക്ലാസനും (25) ഡേവിഡ് മില്ലറും (18) പൊരുതാൻ ശ്രമിച്ചെങ്കിലും ഏറെ നീണ്ടില്ല.

ഇന്ത്യയുടെ ലെഗ് സ്പിൻ ആക്രമണത്തിനു മുന്നിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്ക് പിടിച്ചുനിൽക്കാൻ സാധിച്ചില്ല. വരുൺ ചക്രവർത്തി 25 റൺസിനും രവി ബിഷ്ണോയ് 28 റൺസിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആവേശ് ഖാൻ രണ്ട് വിക്കറ്റ് നേടിയപ്പോൾ അർഷ്ദീപ് സിങ്ങിന് ഒരു വിക്കറ്റ് കിട്ടി.
<BR>
TAGS : SANJU SAMSON | CRICKET
SUMMARY : 47-ball smashing century: Sanju with a historic achievement, India win by 61 runs against South Africa

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ സെപ്റ്റംബർ 25 വരെ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

നിക്ഷേപ തട്ടിപ്പ്; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ, 507 ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി

ബെംഗളൂരു: ഓൺലൈൻ നിക്ഷേപത്തിന്റെ പേരിൽ ബെംഗളൂരു സ്വദേശിയിൽ നിന്ന് 93.58 ലക്ഷം...

പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 26, 27 തീയതികളിൽ

ബെംഗളൂരു: പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 'പൊൻ തിരുവോണം 2026'...

പൗരത്വം നേടും മുമ്പ് വോട്ടര്‍ പട്ടികയില്‍ പേര്; സോണിയാ ഗാന്ധിക്കെതിരായ ഹരജി തള്ളിയ ഉത്തരവ് റദ്ദാക്കി ഡല്‍ഹി കോടതി

ഡൽഹി: പൗരത്വം ലഭിക്കുന്നതിന് മുൻപ് വോട്ടർപട്ടികയില്‍ പേര് ചേർത്തുവെന്ന പരാതിയില്‍ കോണ്‍ഗ്രസ്...

വടകര ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍

കോഴിക്കോട്: കോഴിക്കോട് വടകര ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്....

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ സെപ്റ്റംബർ 25 വരെ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

നിക്ഷേപ തട്ടിപ്പ്; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ, 507 ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി

ബെംഗളൂരു: ഓൺലൈൻ നിക്ഷേപത്തിന്റെ പേരിൽ ബെംഗളൂരു സ്വദേശിയിൽ നിന്ന് 93.58 ലക്ഷം...

പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 26, 27 തീയതികളിൽ

ബെംഗളൂരു: പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 'പൊൻ തിരുവോണം 2026'...

പൗരത്വം നേടും മുമ്പ് വോട്ടര്‍ പട്ടികയില്‍ പേര്; സോണിയാ ഗാന്ധിക്കെതിരായ ഹരജി തള്ളിയ ഉത്തരവ് റദ്ദാക്കി ഡല്‍ഹി കോടതി

ഡൽഹി: പൗരത്വം ലഭിക്കുന്നതിന് മുൻപ് വോട്ടർപട്ടികയില്‍ പേര് ചേർത്തുവെന്ന പരാതിയില്‍ കോണ്‍ഗ്രസ്...

വടകര ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍

കോഴിക്കോട്: കോഴിക്കോട് വടകര ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്....

പ്രിയദര്‍ശിനി യാത്രയ്ക്ക് നാളെ നൂറാം നാള്‍; വനിതാ യാത്രക്കാരില്‍ 60 ശതമാനം വര്‍ധനവെന്ന് കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി ഓർഡിനറി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി...

കോഴിക്കോട് പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്

കോഴിക്കോട്: നാദാപുരത്ത് പുലിയുടെ ആക്രമണത്തില്‍ രണ്ട് പേർക്ക് പരുക്കേറ്റു. നാദാപുരം ടൗണിനോട്...

യുഎഇ ഉപരാഷ്ട്രപതിയുടെ സഹോദരൻ ഷെയ്‌ഖ് അഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം അന്തരിച്ചു

അബുദാബി: യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ...

Related Articles

Popular Categories