ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള; ശ്രീകാന്ത് പങ്ങപ്പാട്ടിന്റെ ‘ഭൂതലം’ ഇന്ന് പ്രദര്‍ശിപ്പിക്കും 

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ന് രണ്ട് മലയാള ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ശ്രീകാന്ത് പങ്ങപ്പാട്ട് സംവിധാനം ചെയ്ത ‘ഭൂതലം’ ലുലുമാളിലെ സിനി പോളിസ് സ്‌ക്രീന്‍ നാലില്‍ വൈകിട്ട് 5. 20നും, ജി അരവിന്ദന്റെ വാസ്തുഹാര സ്‌ക്രീന്‍ മൂന്നില്‍ വൈകിട്ട് 5 30നും പ്രദര്‍ശിപ്പിക്കും. പ്രശസ്തമായ വാന്‍കൂവര്‍ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ ‘ഭൂതലം’ ഇടം നേടിയിരുന്നു. കാലാവസ്ഥ വ്യതിയാനങ്ങള്‍ ലോകത്തിലെ ആവാസവ്യവസ്ഥയ്ക്കു ആഘാതമേല്‍പിച്ചു തുടങ്ങിയ വര്‍ത്തമാനകാലത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രത്തില്‍ നടന്‍ ഇന്ദ്രന്‍സാണ് പ്രധാന കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്. ഇന്ത്യന്‍ മത്സരവിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിപ്പിക്കുന്നത്. റിസ്റ്റോര്‍ഡ് ക്ലാസിക്ക്‌സ് വിഭാഗത്തിലാണ് വാസ്തുഹാരയുടെ പ്രദര്‍ശനം.

ഉച്ചയ്ക്ക് 2.30ന് ലുലുമാളിലെ ഓപ്പൺ ഫോറത്തിൽ പ്രശസ്ത ചലച്ചിത്ര ചിത്രസംയോജകന്‍ എ. ശ്രീകർ പ്രസാദും, വൈകിട്ട് അഞ്ചിന്  സംവിധായകൻ അനുരാഗ് കശ്യപും സംസാരിക്കും.

മേളയുടെ രണ്ടാം ദിനമായ ഇന്നലെ മൂന്ന് മലയാള ചിത്രങ്ങള്‍ അടക്കം 52 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. തീയറ്ററുകളിലെല്ലാം വന്‍ തിരക്കായിരുന്നു. മലയാളചിത്രങ്ങളും നിറഞ്ഞ കയ്യടി നേടി. ഇന്ത്യന്‍ മത്സരവിഭാഗത്തില്‍ കെ.ആര്‍.ഉണ്ണി സംവിധാനം ചെയ്ത പ്രഗ്‌നന്റ് വിഡോ, ബോബന്‍ ഗോവിന്ദന്റെ മലവാഴി എന്നിവയും റിട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ അരവിന്ദന്റെ ‘ചിദംബരം’വുമാണ് പ്രദര്‍ശിപ്പിച്ചത്.

മുഖ്യ വേദിയായ ലുലുമാളിലെ സിനിപോളിസില്‍ 11 സ്‌ക്രീനുകളിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ്, സുചിത്ര ഫിലിം സൊസൈറ്റിയിലും പ്രദര്‍ശനങ്ങള്‍ ഉണ്ട്. ഫെബ്രുവരി ആറിനാണ് മേളയുടെ കൊടിയിറക്കം.

ഇന്നത്തെ സ്ക്രീനിംഗ് ഷെഡ്യൂള്‍:

SUMMARY: Bengaluru International Film Festival; Srikanth Pangappattu’s ‘Bhoothalam’ to be screened today

Hot this week

പെന്‍ഷന്‍ അവകാശം; താല്‍ക്കാലിക ജീവനക്കാര്‍ക്കും അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി

ഡൽഹി: സര്‍ക്കാര്‍ സര്‍വീസുകളിലെ താത്ക്കാലിക ജീവനക്കാര്‍ക്കും, പെന്‍ഷന്‍ ലഭിക്കാന്‍ നിയമപരമായ അര്‍ഹതയുണ്ടെന്ന്...

ടിനി ടോമിനെതിരേ പോലീസില്‍ പരാതി നല്‍കി അൻസിബ ഹസൻ

കൊച്ചി: നടൻ ടിനി ടോമിനെതിരേ പോലീസില്‍ പരാതി നല്‍കി നടി അൻസിബ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ ഞാറ്റുവെട്ടി എൻ.ജി നളിനി (85) ബെംഗളൂരുവിൽ അന്തരിച്ചു. ഉദയനഗർ...

മൂന്നര പതിറ്റാണ്ടിന് ശേഷമൊരു വനിത; ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാനെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാനെ തെരഞ്ഞെടുത്തു. 99...

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം: ഓടിക്കൊണ്ടിരുന്ന കാര്‍ തീ പിടിച്ചു കത്തിനശിച്ചു. കാറിലുണ്ടായിരുന്ന സഹോദരങ്ങള്‍ അദ്ഭുതകരമായി...

ഗുരുതര അനാസ്ഥ; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാല്‍ പുഴുവരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും ഗുരുതര അനാസ്ഥ. ഐസിയുവിൽ ചികിൽസയിൽ...

വിദ്യാ‌ർഥികൾക്ക് ആശ്വാസം; പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട പോർട്ടൽ പ്രവർത്തനക്ഷമമാക്കി സിബിഎസ്ഇ

ന്യൂഡൽഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ളാസ് ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണത്തിന് അപേക്ഷിക്കാനുള്ള പോർട്ടൽ വീണ്ടും...

സംസ്ഥാനത്ത് ഇന്ന് പരക്കെ കനത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത; 12 ജി​ല്ല​ക​ളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ഇ​ന്നും വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത. സം​സ്ഥാ​ന​ത്ത് 12 ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന്...

Related Articles

Popular Categories