തൃശൂർ: പ്ലസ്ടു വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. താന്ന്യം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിനി വലിയകത്ത് ബാദുഷയുടെ മകള്‍ ബാദിറ (17) ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തൊട്ടുപുറകിലായി വന്നിരുന്നവർ ഇത് കണ്ട് ഓടിയെത്തി കുട്ടിയെ കിടത്തി വെള്ളം നല്‍കി.
ഇതിനിടെ കുട്ടിയുടെ ഉമ്മ വീട്ടില്‍ നിന്ന് ഓടിയെത്തിയിരുന്നു. ഉടൻ തന്നെ 108 ആംബുലൻസില്‍ പഴുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
SUMMARY: Plus Two student collapses and dies















