ഇന്ത്യൻ വംശജയായ വിവർത്തക പത്മ വിശ്വനാഥൻ ബുക്കർ ചുരുക്കപ്പട്ടികയിൽ

ലണ്ടൻ: അന്താരാഷ്ട്ര ബുക്കർ പ്രൈസ് 2026-ന്റെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യൻ വംശജയായ കനേഡിയൻ-അമേരിക്കൻ എഴുത്തുകാരി പത്മ വിശ്വനാഥൻ  ബ്രസീലിയൻ എഴുത്തുകാരി അന പൗള മായ രചിച്ച ‘ഓൺ എർത്ത് ആസ് ഇറ്റ് ഈസ് ബിനീത്ത്’ (On Earth As It Is Beneath) എന്ന നോവലിന്റെ വിവർത്തകയായാണ് പത്മ ഈ നേട്ടം കൈവരിച്ചത്. മറ്റു ഭാഷകളിൽനിന്ന് ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്യുന്ന നോവലിനാണ് പുരസ്കാരം. രചയിതാവിനും വിവർത്തനം ചെയ്യുന്നയാൾക്കുമായി പുരസ്കാരത്തുക (50,000 പൗണ്ട്) പങ്കിട്ടു നൽകും. പോർച്ചുഗീസിൽ നിന്നാണ് ഈ കൃതി പത്മ വിശ്വനാഥൻ വിവർത്തനം ചെയ്തത്.

കഴിഞ്ഞ വർഷത്തെ ബുക്കർ പ്രൈസ് നേടിയത് കന്നഡ എഴുത്തുകാരി ഭാനു മുഷ്താഖും വിവർത്തക ദീപ ബസ്തിയുമായിരുന്നു. പ്രമുഖ ഇന്ത്യൻ നോവലിസ്റ്റ് നീലാഞ്ജന എസ് റോയ് ഉൾപ്പെട്ട സമിതിയാണ് പട്ടിക തിരഞ്ഞെടുത്തത്.

മെയ് 19-ന് ലണ്ടനിലെ ടേറ്റ് മോഡേണിൽ നടക്കുന്ന ചടങ്ങിൽ വിജയിയെ പ്രഖ്യാപിക്കും. ആകെ ആറ് പുസ്തകങ്ങളാണ് അവസാന പട്ടികയിൽ മത്സരിക്കുന്നത്. ബ്രസീലിയൻ പശ്ചാത്തലത്തിലുള്ള ക്രൂരവും എന്നാൽ ആകർഷകവുമായ കുറ്റവാളി കോളനിയുടെ കഥയാണ് അന പൗള മായ രചിച്ച ‘ഓൺ എർത്ത് ആസ് ഇറ്റ് ഈസ് ബിനീത്ത്’ പറയുന്നത്.

ബ്രസീലിയൻ എഴുത്തുകാരൻ ഗ്രസിലിയാനോ റാമോസിന്റെ ‘സാവോ ബെർണാഡോ’ (São Bernardo) എന്ന നോവലും പത്മ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ലൈക് എവരി ഫോം ഓഫ് ലവ് (Like Every Form of Love – 2022) ദ ടോസ് ഓഫ് എ ലെമൺ (The Toss of a Lemon – 2008, ദ എവർ ആഫ്റ്റർ ഓഫ് അശ്വിൻ റാവു (The Ever After of Ashwin Rao – 2014 എന്നിവയാണ് പ്രശസ്ത രചനകൾ. ഹൗസ് ഓഫ് സേക്രഡ് കൗസ്’ (House of Sacred Cows), ‘ഡിസ്കോ ഡസ് നോട്ട് സക്ക്’ (Disco Does Not Suck) എന്നിവ അവരുടെ ശ്രദ്ധേയമായ നാടകങ്ങളാണ്.
SUMMARY: Indian-origin translator Padma Viswanathan on Booker shortlist

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ: കുട്ടികൾക്ക് അവധി നൽകി കോഴിക്കോട്ടെ ഭവൻസ് സ്‌കൂളുകളും കൊച്ചിയിലെ ഗ്രിഗേറിയൻ പബ്ലിക് സ്കൂളും

കൊച്ചി: ലോകകപ്പ് ആവേശത്തിൽ കുട്ടികൾക്ക് ഫൈനൽ കാണാൻ അവധി നൽകി സ്കൂളുകള്‍....

വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് ഒരോവറിൽ ആറ് സിക്സറുകൾ നേടിയ ആദ്യ താരം

ബാർബഡോസ്: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസവം എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളുമായി സർ...

ബെംഗളൂരു മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 31-നകം നടത്തണം; സുപ്രീം കോടതിയുടെ നിർദേശം

ന്യൂഡൽഹി/ബെംഗളൂരു: ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ.) കീഴിലുള്ള അഞ്ച് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള...

മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലെ തെക്കൻ പ്രവിശ്യയായ ചിയാപ്പാസിൽ...

സെൽഫി എടുക്കുന്നതിനിടെ പ്ലസ്ടു വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു

വടകര: നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയ്ൻ ഇടിച്ച് സ്കൂൾ വിദ്യാർഥി...

സോനം വാങ്ങുചുക്കിന്റെ സമരത്തിന് സിപിഎം ഈസ്റ്റ്‌ സോണൽ കമ്മിറ്റിയുടെ ഐക്യദാർഢ്യം

ബെംഗളൂരു: പരീക്ഷകളിലെ നിരന്തര ക്രമക്കേടുകൾക്ക് അറുതി വരുത്താനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

ഉപ്പിനങ്ങാടിയിൽ വൻ കള്ളനോട്ട് വേട്ട; മലയാളി അടക്കം ഏഴ് പേർ പിടിയിൽ

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങാടിക്ക് സമീപം പ്രവർത്തിച്ചിരുന്ന വൻ കള്ളനോട്ട്...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; റിബേഷിന് മുന്‍കൂര്‍ ജാമ്യം

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുന്‍കൂര്‍ജാമ്യം....

Related Articles

Popular Categories