പുതുചരിത്രം, ആ​ർ​ട്ടെ​മി​സ്-2 ദൗ​ത്യ സം​ഘം ഭൂ​മി​യി​ൽ തി​രി​ച്ചി​റ​ങ്ങി

വാഷിംഗ്ടൺ: പത്ത് ദിവസത്തെ ചരിത്രപരമായ ചന്ദ്രയാത്രയ്ക്ക് ശേഷം നാസയുടെ ആർട്ടെമിസ് II ദൗത്യത്തിലെ നാല് ബഹിരാകാശ സഞ്ചാരികൾ ഭൂമിയിൽ തിരിച്ചിറങ്ങി. പസഫിക് സമുദ്രത്തിൽ സാൻ ഡിയാഗോ തീരത്തിന് സമീപമാണ് ഓറിയോൺ പേടകം സപ്ലാഷ് ഡൗൺ ചെയ്തത്. ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 5.37നാണ് സംഘം പസഫിക് സമുദ്രത്തില്‍ സാന്‍ഡിയാഗോ തീരത്തിനടുത്ത് സ്പ്ലാഷ് ഡൗണ്‍ ചെയ്തത്. പേടകത്തെ വീണ്ടെടുത്ത് നാലംഗ ദൗത്യ സംഘത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

നാ​ല് ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രാ​ണ് പേ​ട​ക​ത്തി​ലു​ള്ള​ത്. ഏ​പ്രി​ൽ ഒ​ന്നി​നാ​ണ് ദൗ​ത്യം ആ​രം​ഭി​ച്ച​ത്. 10 ദി​വ​സ​ങ്ങ​ൾ​ക്ക് സം​ഘം ശേ​ഷ​മാ​ണ് മ​ട​ങ്ങി​യെ​ത്തു​ന്ന​ത്. ‍യാ​ത്രി​ക​രെ സ്വീ​ക​രി​ക്കാ​ൻ റിക്കവറി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

പേടകത്തിന്‍റെ ഹാ​ച്ച് തു​റ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​മാ​ർ ആ​ദ്യം അ​ക​ത്തു ക​ട​ക്കും. യാ​ത്രി​ക​രു​ടെ ആ​രോ​ഗ്യം വി​ല​യി​രു​ത്തി​യ​ശേ​ഷം ഓ​രോ അം​ഗ​ങ്ങ​ളെ​യാ​യാ​ണ് പു​റ​ത്തേ​ക്കു കൊ​ണ്ടു​വ​രി​ക.

പേ​ട​കം വ​ടം വ​ച്ചു വ​ലി​ച്ചു​കെ​ട്ടി ക​പ്പ​ലി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യ​ല്ല ഇ​ത്ത​വ​ണ ചെ​യ്യു​ന്ന​ത്. പേ​ട​ക​ത്തി​ന്‍റെ ഹാ​ച്ച് തു​റ​ന്ന് ഓ​രോ​രു​ത്ത​രെ​യാ​യി ഹെ​ലി​ക്കോ​പ്റ്റ​ർ വ​ഴി യു​എ​സ്എ​സ് ജോ​ൺ പി. ​മ​ർ​ത്ത​യി​ലേ​ക്ക് എ​ത്തി​ക്കും.

1972ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ വഹിച്ച് നീങ്ങുന്ന ആദ്യ പേടകമായിരുന്നു ആര്‍ട്ടിമെസ് 2. കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കുക്ക്, ജെറമിഹാന്‍സന്‍ എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് ആര്‍ട്ടിമെസ് 2വില്‍ ചന്ദ്രനിലേക്ക് പോയത്. ഇവര്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ല. പത്ത് ദിവസം ചന്ദ്രനെ വലം വെച്ച് ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി മറ്റ് വിവരങ്ങളും പഠിച്ച ശേഷമാണ് ഇവര്‍ തിരിച്ചെത്തുന്നത്. ഭൂമിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യരായും ഇവര്‍ മാറിയിരിക്കുകയാണ്.

2022ല്‍ ആളില്ലാതെ ആര്‍ട്ടെമിസ് 1 എന്ന പേടകം ചന്ദ്രനെ വലം വെച്ച് വന്നിരുന്നു. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മനുഷ്യരെയും വഹിച്ച് ആര്‍ട്ടെമിസ് 2 വിനെ വിക്ഷേപിച്ചത്. ആര്‍ട്ടിമെസ് 4 ദൗത്യത്തില്‍ ചന്ദ്രനില്‍ മനുഷ്യര്‍ കാലുകുത്തുമെന്നാണ് നാസയുടെയും അമേരിക്കയുടെയും കണക്കുകൂട്ടല്‍.

SUMMARY: New history, Artemis-2 mission team returns to Earth

Hot this week

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. ഇനിമുതല്‍...

ആശങ്കയായി ഷിഗെല്ല; ഇടുക്കിയില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശികളായ രണ്ട്...

അണ്ണാഡിഎംകെയ്ക്ക് തിരിച്ചടി; സി. വിജയ ഭാസ്കര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

ചെന്നൈ: അണ്ണാഡിഎംകെയില്‍ വീണ്ടും പൊട്ടിത്തെറി. പാർട്ടിയില്‍ വിമതനീക്കത്തിന് നേതൃത്വം നല്‍കിയ എംഎല്‍എ...

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം തുടരും; രാത്രി പതിനൊന്നിന് ശേഷം പാടില്ല

കൊച്ചി: കൊച്ചി നഗരത്തിലെ ഹോട്ടലുകളില്‍ രാത്രി 11ന് ശേഷം ഡിജെ പാര്‍ട്ടികള്‍ക്കുള്ള...

പ്രണയാഭ്യർഥന നിരസിച്ചു; തിരുവനന്തപുരത്ത് 16കാരിയെ കുത്തി പരുക്കേൽപ്പിച്ച് യുവാവ്

തിരുവനന്തപുരം: പ്രണയാഭ്യർഥന നിരസിച്ചതിനു പിന്നാലെ പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ യുവാവ് കുത്തി ഗുരുതരമായി...

കോഴിക്കോട് ജില്ലയിൽ വീണ്ടും മലേറിയ സ്ഥിരീകരിച്ചു; ഒളവണ്ണ സ്വദേശി ചികിത്സയിൽ

കോഴിക്കോട്: ജില്ലയിൽ വീണ്ടും മലേറിയ സ്ഥിരീകരിച്ചു. ഒളവണ്ണ സ്വദേശിക്കാണ് മലേറിയ സ്ഥീരീകരിച്ചത്....

ഇന്തോനേഷ്യയിൽ ഭൂചലനം; 6.7 തീവ്രത; വ്യാപക നാശനഷ്ടം, പരിഭ്രാന്തരായി ജനങ്ങള്‍, റോഡുകളും കെട്ടിടങ്ങളും തകര്‍ന്നു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ...

വി​മാ​ന​ത്തി​ലെ പ്ര​തി​ഷേ​ധം: ഇ.​പി.​ജ​യ​രാ​ജ​നെ​തി​രെ തുടരന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്....

Related Articles

Popular Categories