ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.  2016 ജൂൺ 5ന് ബിജെപി ധാർവാഡ് ജില്ലാ പഞ്ചായത്ത് അംഗം യോഗേഷ് ഗൗഡയെ കൊലപ്പെട്ട കേസിലാണ് വിധി.

വിനയ് കുൽക്കർണിയെയും മറ്റ് 16 പേരെയും എംപി/എംഎൽഎമാർ ഉൾപ്പെട്ട കേസുകൾക്കായുള്ള ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനൻ ഭട്ട് ആണ് ശിക്ഷ വിധിച്ചത്. വിക്രം ബെല്ലാരി, കീർത്തി കുമാർ ബസവരാജ് കുറഹട്ടി, സന്ദീപ് സൗദത്തി, വിനായക കടഗി, മഹാബലേശ്വർ ഹോംഗൽ എന്ന മുദുക, സന്തോഷ് സൗദാത്തി, ദിനേശ് എം, അശ്വത്, സുനിൽ, നസീർ അഹമ്മദ്, വി ചന്ദ്രിക, സന്ദീപ് സൗദത്തി ഷഹനവാസ്, നൂതൻ, ഹർഷിത്, വിക കൽബുർഗി, ബി ചന്ദ്രശേകർ ഇണ്ടി എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവർ.

2016 ജൂൺ 5ന് ബിജെപി ധാർവാഡ് ജില്ലാ പഞ്ചായത്ത് അംഗം യോഗേഷ് ഗൗഡയെ സപ്താപുരയിലെ ജിമ്മിൽ കൊലപ്പെടുത്തിയെന്നതാണു കേസ്. ഗൗഡയെ ഇല്ലാതാക്കാൻ വിനയ് വാടക കൊലയാളികളെ ഏർപ്പെടുത്തിയെന്ന് സിബിഐ നല്‍കിയ കുറ്റപത്രത്തിൽ പറയുന്നു. കേസിലെ 15–ാം പ്രതിയാണ് വിനയ് കുൽക്കർണി. ജൂൺ 14ന് അറസ്റ്റിലായ വിനയ് നിലവിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ്. ശിക്ഷ വിധിച്ച പശ്ചാത്തലത്തില്‍ എംഎല്‍എയെ ഉടന്‍ അയോഗ്യനാക്കിയേക്കും
SUMMARY: BJP worker’s murder: Congress MLA gets life imprisonment in Karnataka

Hot this week

അസമില്‍ ലാന്‍ഡിങ്ങിനിടെ വ്യോമസേന വിമാനം തകർന്നുവീണ് തീപ്പിടിച്ചു

ജോര്‍ഹട്ട്: അസമിലെ ജോർഹട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനത്തിന് തീപിടിച്ചു. ലാൻഡ്...

സ്വർണവിലയിൽ ഇന്നും വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് പവന് 360 രൂപയുടെ വർധനവുണ്ടായി....

ധര്‍മസ്ഥല വെളിപ്പെടുത്തല്‍: സമ്മർദം ചെലുത്തിയെന്ന പ്രതിയുടെ ആരോപണം തള്ളി പ്രകാശ് രാജ്, അഭ്യൂഹപ്രചാരണത്തിലും കെട്ടുകഥകളിലും വിശ്വസിക്കരുതെന്ന് നടന്‍ 

ബെംഗളൂരു: ധര്‍മസ്ഥല വെളിപ്പെടുത്തല്‍ കേസുമായി ബന്ധപ്പെട്ട് നടന്‍ പ്രകാശ് രാജിനും സാമൂഹികപ്രവര്‍ത്തകര്‍ക്കുമെതിരേ...

വിവാദ സ്‌പെഷ്യല്‍ പ്ലീഡർ നിയമനം: കെ.ബി പ്രദീപ് രാജിവെച്ചു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക...

സാങ്കേതിക തകരാർ‌; ഷാർജ-കോഴിക്കോട് എയർ അറേബ്യ വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ്

കൊച്ചി: ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം (ജി9...

പ്രവാസി മലയാളി അസോസിയേഷൻ കഥാ-ലേഖന രചനാമത്സരം: രജിസ്ട്രേഷൻ നാളെ വരെ

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടക 10-ാം വാർഷികത്തോടനുബന്ധിച്ച് പ്രവാസി മലയാളികൾക്കായി...

മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ വധഭീഷണി; ഒരാൾ പിടിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെയുണ്ടായ വധഭീഷണി സന്ദേശത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ...

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയായ മുരാരി ബാബു അന്തരിച്ചു. കരൾ...

Related Articles

Popular Categories