കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം കൂട്ടി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത (ഡിഎ) രണ്ട് ശതമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം .പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ശനിയാഴ്ച ചേർന്ന യോഗത്തിലാണ് നിർണ്ണായക തീരുമാനം ഉണ്ടായത്. ഇതോടെ നിലവിലുള്ള 58 ശതമാനത്തിൽ നിന്നും ഡി എ 60 ശതമാനമായി ഉയരും. 2026 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധനവ് നടപ്പിലാക്കുക.

പണപ്പെരുപ്പത്തിന്റെ ആഘാതം നേരിടാന്‍ സഹായിക്കുന്നതിനായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കുന്ന ശമ്പളത്തിലെ ക്രമീകരണമാണ് ഡിയര്‍നെസ് അലവന്‍സ്. ഡിഎ വര്‍ധിപ്പിക്കുന്നത് പ്രതിമാസ ശമ്പളത്തില്‍ പ്രതിഫലിക്കും. സാധാരണഗതിയിൽ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കി വർഷത്തിൽ രണ്ടുതവണ ഡിഎ പരിഷ്കരിക്കാറുണ്ടെങ്കിലും ഇത്തവണ തീരുമാനം വൈകിയിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഇതിനു മുൻപ് ഡിഎ പരിഷ്കരിച്ചത്; അന്ന് 55 ശതമാനത്തിൽ നിന്ന് 58 ശതമാനമായി നിരക്ക് ഉയർത്തുകയും 2025 ജൂലൈ ഒന്നു മുതൽ അതിന് മുൻകാല പ്രാബല്യം നൽകുകയും ചെയ്തിരുന്നു. പുതിയ വർധനവ് കൂടി എത്തുന്നതോടെ ലക്ഷക്കണക്കിന് ജീവനക്കാർക്കും പെൻഷൻകാർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.

13,000 കോടി രൂപയുടെ സോവറിന്‍ മാരിടൈം ഫണ്ട് രൂപീകരിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി. ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍ക്കും ഇന്ത്യയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന കപ്പലുകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുക എന്നതാണ് ഈ ഫണ്ടിന്റെ ലക്ഷ്യം. ഇതിനുപുറമെ, പ്രധാനമന്ത്രി ഗ്രാം സഡക് യോജന 2028 വരെ നീട്ടുന്നതിനും 3,000 കോടി രൂപ അധികമായി അനുവദിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി.
SUMMARY: Central government employees’ dearness allowance increased by 2 percent

Hot this week

സ്വർണവിലയിൽ സമീപകാലത്തെ വലിയ ഇടിവ്; കുറഞ്ഞത് പവന് 3,160 രൂപ

കൊച്ചി: സ്വർണവില കേരളത്തിലും രാജ്യാന്തര വിപണിയിലും ഇന്ന് നേരിട്ടത് സമീപകാലത്തെ ഏറ്റവും...

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു; 52 ദിവസം മത്സ്യ ബന്ധനം പാടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രോളിംഗ് നിരോധനം നിലവിൽ വന്നു. കേരളതീരത്ത്...

സുവർണ കർണാടക കേരളസമാജം ആവലഹള്ളി സോൺ സുവർണ പ്രതിഭാ സംഗമം

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരള സമാജം ആവലഹള്ളി സോണിന്റെ ആഭിമുഖ്യത്തില്‍ സുവര്‍ണ...

പ്രശസ്‌ത സംവിധായകൻ പി ഭാരതിരാജ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകൻ ഭാരതിരാജ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ...

മദ്യം നൽകി നാ​ൽ​പ​ത്തി​യൊ​ന്നു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെയ്തു: 10 പേർ പിടിയിൽ

ബെംഗളൂരു: ദാവനഗെരെ ബസവപട്ടണയിൽ 41 വയസ്സുകാരിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്ത...

മഴയ്ക്ക് താല്‍ക്കാലിക ശമനം; ഇന്ന് റെഡ്-ഓറഞ്ച് അലര്‍ട്ടുകള്‍ ഇല്ല, ജാഗ്രത തുടരണമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ ശക്തി കുറയുന്നു. ഇന്ന് റെഡ്-ഓറഞ്ച് അലര്‍ട്ടുകള്‍ ഇല്ല....

വ്യാജ ആധാറും പാൻ കാർഡുമായി കേരളത്തിലേക്ക് നുഴഞ്ഞുകയറ്റം; ബംഗ്ലാദേശി യുവതി കാസറഗോഡ് പിടിയിൽ

കാസറഗോഡ്: സംസ്ഥാനത്ത് അനധികൃതമായി താമസിച്ചുവരികയായിരുന്ന ബംഗ്ലദേശുകാരിയായ യുവതി പിടിയിൽ. സൽമ കാത്തുൽ...

മലയാളി യുവാവ് ബെംഗളൂരുവില്‍ വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ വാഹനാപകടത്തിൽ മരിച്ചു. കണ്ണൂര്‍ പുഴാതി ഇടച്ചേരി...

Related Articles

Popular Categories