എവറസ്റ്റില്‍ കയറി മടങ്ങവേ രണ്ട് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം

കാഠ്മണ്ഡു: എവറസ്റ്റ് കീഴടക്കി മടങ്ങവേ രണ്ട് ഇന്ത്യന്‍ പര്‍വതാരോഹകര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അരുണ്‍ കുമാര്‍ തിവാരി, സന്ദീപ് ആരെ എന്നിവരാണ് ദുരന്തത്തില്‍ മരിച്ചത്. കൊടുമുടി കീഴടക്കി തിരികെ ഇറങ്ങുന്നതിനിടെ ആരോഗ്യ പ്രശ്നങ്ങളുണ്ടായി എന്നാണ് റിപ്പോർട്ട്. തളര്‍ന്നുവീണ ഇരുവരെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

നേപ്പാളിലെ എക്‌സ്‌പെഡിഷന്‍ ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഋഷി ഭണ്ഡാരി പങ്കുവച്ച വിവരമനുസരിച്ച്‌, സന്ദീപ് ആരെ ബുധനാഴ്ചയും അരുണ്‍ കുമാര്‍ തിവാരി വ്യാഴാഴ്ച വൈകിട്ടുമാണ് എവറസ്റ്റിന്റെ മുകളിലെത്തിയത്. എന്നാല്‍ മടങ്ങും വഴിയില്‍ ആരോഗ്യപ്രശ്‌നങ്ങളും അതിശക്തമായ കാലാവസ്ഥയും തിരിച്ചടിയാവുകയായിരുന്നു.

ഇരുവരെയും രക്ഷിക്കാന്‍ പ്രത്യേക ഷെര്‍പ ഗൈഡുകള്‍ പരിശ്രമിച്ചെങ്കിലും വിഫലമായെന്ന് ഭണ്ഡാരി പ്രതികരിച്ചു. സന്ദീപ് ആരെ വ്യാഴാഴ്ച മരണപ്പെട്ടതായും, തിവാരിയുടെ മരണസമയം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എവറസ്റ്റില്‍ തിരക്ക് വര്‍ധിച്ചതും അപകടസാധ്യത ഉയര്‍ത്തിയതായി അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ പറയുന്നു.

SUMMARY: Two Indians die tragically while climbing Everest

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വീണ്ടും മെസ്സിപ്പട; ഈജിപ്തിനെ വീഴ്ത്തി അർജന്റീന ക്വാർട്ടറിൽ (3–2)

അറ്റ്ലാന്റ: ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടറിലെ ത്രില്ലര്‍ മത്സരത്തിൽ ഈജിപ്തിനെ മറികടന്ന്...

കനത്ത മഴ, റെഡ് അലര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗത്തിന്റെ 2026-28 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: ബി...

തഖ്‌വിയ സ്വദർ സംഗമവും ത്വാഖാ ഉസ്താദ് അനുസ്മരണവും

ബെംഗളൂരു: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീംന്‍ ബാംഗ്ലൂര്‍ ജില്ലാ തഖ്‌വിയ സംഗമവും...

വയനാട് മണ്ണിടിച്ചിൽ: കേബിളുകൾക്കിടയിൽ കുടുങ്ങിയ നിലയിൽ ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മരണം അഞ്ചായി

മേപ്പാടി: വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ...

ബൊമ്മനഹള്ളിയിൽ യുവതിയെ കൊലപ്പെടുത്തിയ കേസ്; കാമുകൻ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ബൊമ്മനഹള്ളിയിൽ പശ്ചിമ ബംഗാൾ സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ...

കോക്രോച്ച്‌ ജനതാ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് വിലക്ക് നീക്കി

ഡല്‍ഹി: ആക്ഷേപഹാസ്യ കൂട്ടായ്മയായ 'കോക്രോച്ച്‌ ജനതാ പാര്‍ട്ടി'യുടെ (സി.ജെ.പി.) എക്‌സ് (ട്വിറ്റര്‍)...

Related Articles

Popular Categories