തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു

തൃശൂർ: തൃശൂർ അമല നഗറില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന് തീപിടിച്ചു. ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസില്‍ നിന്ന് തീയും പുകയും ഉയർന്നത് വലിയ പരിഭ്രാന്തി പരത്തിയിരുന്നു. അമല ആശുപത്രിക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നെടുമങ്ങാട് നിന്ന് സുല്‍ത്താൻ ബത്തേരിക്ക് പോവുകയായിരുന്ന ബസിലാണ് അപകടമുണ്ടായത്.

ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ നിന്ന് പെട്ടെന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ ഉടൻ തന്നെ ബസ് നിർത്തിക്കുകയായിരുന്നു. തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ മുഴുവൻ സുരക്ഷിതമായി പുറത്തിറക്കി. തൊട്ടുപിന്നാലെ നാട്ടുകാരുടെ നേതൃത്വത്തില്‍ ഫയർ എക്‌സ്‌റ്റിംഗുഷർ ഉപയോഗിച്ച്‌ സമയോചിതമായി തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

SUMMARY: KSRTC bus caught fire in Thrissur

Hot this week

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം മുൻ കൗൺസിലർ ഐ.പി. ബിനു കീഴടങ്ങി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ...

കോട്ടയ്ക്കൽ ആര്യവൈദ്യശാല ജയനഗർ ബ്രാഞ്ചിന് എൻഎബിഎച്ച് അക്രഡിറ്റേഷൻ

ബെംഗളൂരു: ആരോഗ്യമേഖലയിലെ മികവിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന എൻഎബിഎച്ച് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ്...

കെഎന്‍എസ്എസ് സംസ്‌കാരിക വേദി; കവിത-ചെറുകഥ മത്സര വിജയികള്‍ 

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സാംസ്‌കാരിക വേദി കരയോഗങ്ങള്‍ക്കായി ഇംഗ്ലീഷിലും...

കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ സൈനികനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

തിരുവനന്തപുരം: കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ സൈനികനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പാങ്ങോട് മിലിട്ടറി ക്യാമ്പിലെ...

എഎംഎംഎയില്‍ ചേരിപ്പോര്; അൻസിബ അടക്കം 4 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കൊച്ചി: താരസംഘടനയായ എഎംഎംഎയില്‍ ഉടലെടുത്ത ആഭ്യന്തര തർക്കങ്ങള്‍ രൂക്ഷമാകുന്നു. ശ്വേത മേനോൻ...

വീണാ ജോര്‍ജ് സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു

കൊല്ലം: മുൻ ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന കാർ...

തിരുവനന്തപുരത്ത് അമ്യൂസ്മെൻ്റ് പാര്‍ക്കില്‍ അപകടം; റൈഡ് പൊട്ടി വീണു, അഞ്ചു പേര്‍ക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്തെ 'ഹാപ്പിലാൻഡ്' അമ്യൂസ്മെൻ്റ് പാർക്കില്‍ റൈഡ് തകർന്നുവീണ് അഞ്ച്...

കാസറഗോഡ് പള്ളപ്പാടിയില്‍ യുവതി ജീവനൊടുക്കിയ നിലയില്‍

കാസറഗോഡ്: കാസറഗോഡ് ബെളളൂർ പാളപ്പാടിയില്‍ യുവതി ജീവനൊടുക്കിയ നിലയില്‍. പള്ളപ്പാടിയിലെ സൈനുദ്ദീന്റെ...

Related Articles

Popular Categories