ഇടുക്കി: മൂന്നാറില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ പീഡനത്തിനിരയായതായി പരാതി. സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവാക്കളാണ് വിദ്യാര്‍ഥിനികളെ ലോഡ്ജില്‍ എത്തിച്ച് രണ്ട് ദിവസം പീഡിപ്പിച്ചത്. വിദ്യാര്‍ഥിനികള്‍ സ്‌കൂളില്‍ ഹാജരാകാതിരുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.
മൂന്നാര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികള്‍ പിടിയിലായത്. യുവാക്കളുടെ പ്രലോഭനത്തെ തുടര്‍ന്ന് ഹോട്ടലില്‍ തങ്ങാന്‍ ഇടയായ വിദ്യാര്‍ഥിനികളെ രണ്ടുദിവസം തടഞ്ഞുവച്ച് പീഡിപ്പിക്കുകയായിരുന്നു. ബുധനാഴ്ചയോടെയാണ് വിദ്യാര്‍ഥിനികള്‍ സ്‌കൂളില്‍ എത്തിയത്. സംശയം തോന്നിയ സ്‌കൂള്‍ അധികൃതരും അധ്യാപകരും കുട്ടികളുമായി സംസാരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. പ്രതികള്‍ തമിഴ്നാട് സ്വദേശികളാണ്. കൊടൈക്കനാല്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
SUMMARY: Case of molestation of Plus Two students whom they met through Instagram in Munnar; 2 arrested















