കനത്ത മഴ, റെഡ് അലര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. സർവകലാശാല പരീക്ഷകൾ, പിഎസ്‌സി പരീക്ഷകൾ എന്നിവ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും. ജില്ലയിലെ അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, പ്രഫഷനൽ കോളജുകൾ എന്നീ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ, ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

അതേസമയം വയനാട്ടിൽ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച ഓറഞ്ച് അലര്‍ട്ട് ആണുള്ളത്. അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി നല്‍കിയത് . റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്കും കോളേജുകള്‍ക്ക് അവധി ബാധകമല്ല. ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് അറിയിപ്പ് ഉണ്ടാകുന്നതുവരെ അവധിയായിരിക്കും.
SUMMARY: Heavy rain, red alert; Educational institutions in two districts to remain closed tomorrow

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന് ഇ ഡി നോട്ടീസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ്...

പാര്‍ട്ടിക്ക് വിധേയമാകണം; രമ്യാ ഹരിദാസ് എംഎല്‍എക്കെതിരെ പ്രമേയം പാസാക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികള്‍. കൂന്തള്ളൂർ,...

എസ്എംഎഫ് ദേശീയ സെമിനാർ: പോസ്റ്റർ പ്രചാരണ ക്യാമ്പയിന് തുടക്കം

ബെംഗളൂരു: സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ഡിസംബർ...

ജീവകാരുണ്യ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ

ബെംഗളൂരു: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ ബെംഗളൂരു ലീഡേഴ്‌സ് മീറ്റ് മടിവാളയിൽ...

അധ്യായം 58 📖 പുസ്‌തക പ്രകാശനം

2022 ജനുവരി 26നു 11:00 മണിക്ക് കണ്ണൂരിൽ വെച്ചു കേരള പ്രദേശ്...

അധ്യായം 57 📖 രാജ്യോത്സവ അവാർഡ്

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കർണാടക...

ശബരിമല തീര്‍ഥാടനം; പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്‌ അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ...

നവരാത്രി; തിങ്കളാഴ്ചയും പൊതു അവധി

തിരുവനന്തപുരം: നവരാത്രി പ്രമാണിച്ച്‌ തിങ്കളാഴ്ച സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ്സ്...

Related Articles

Popular Categories