മലപ്പുറം: അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ഥിക്ക് പരുക്ക്. മലപ്പുറം കൽപകഞ്ചേരി കല്ലിങ്ങൽപ്പറമ്പ് എം.എസ്.എം.എച്ച്.എസ്.എസ് സ്കൂളിലാണ് സംഭവം. അഞ്ചാം ക്ലാസുകാരിയുടെ കയ്യുടെ എല്ലിന് പൊട്ടലുണ്ട്. ക്ലാസില്‍ ശ്രദ്ധിക്കുന്നില്ല എന്ന് ആരോപിച്ചാണ് കുട്ടിയുടെ കൈയിൽ ചൂരലുകൊണ്ട് അടിച്ചതെന്നാണ് ആരോപണം.
സംഭവത്തിൽ അധ്യാപകനെതിരെ കുട്ടിയുടെ കുടുംബം പോലിസിലും വിദ്യാഭ്യാസ വകുപ്പിലും പരാതി നൽകി. ക്ലാസ് നടക്കുമ്പോൾ ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞായിരുന്നു അധ്യാപകന്റെ ക്രൂരതയെന്നാണ് കുട്ടിയും രക്ഷിതാക്കളും ആരോപിക്കുന്നത്.
കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടും അധ്യാപകര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും കുട്ടിയുടെ അമ്മ ആരോപിക്കുന്നു. കുട്ടിയെ അധ്യാപകര്‍ ചേര്‍ന്ന് വീട്ടിലെത്തിച്ച ശേഷം രക്ഷിതാക്കളാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Fifth grader’s hand broken after being beaten by teacher
















