സ്കൂട്ടർ യാത്രയ്ക്കിടെ തർക്കം; അധ്യാപികയായ ഭാര്യയെ ജന്മദിനത്തിൽ വെടിവെച്ചുകൊന്ന് പോലീസ് കോൺസ്റ്റബിൾ

ഡൽഹി: കിഴക്കൻ ഡൽഹിയിലെ കല്യാൺപുരിയിൽ ജന്മദിനത്തിൽ യുവതിയെ ഭർത്താവ് നടുറോഡിൽ വെടിവെച്ചുകൊന്നു. ഡൽഹി പോലീസ് ഈസ്റ്റ് ഡിസ്ട്രിക്റ്റിലെ ആന്‍റി-ഓട്ടോ തെഫ്റ്റ് സ്ക്വാഡിൽ പോലീസ് കോൺസ്റ്റബിളായ മനീഷ് ഭാട്ടിയാണ് ഭാര്യ പ്രിയങ്കയെ (26) കൊലപ്പെടുത്തിയത്. പുലർച്ചെ 3 മണിയോടെ എല്‍ബിഎസ് ആശുപത്രിക്ക് സമീപമുള്ള നടുറോഡിൽ വെച്ചായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം മനീഷ് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. കൊല്ലപ്പെട്ട പ്രിയങ്ക അധ്യാപികയായിരുന്നു.

രാവിലെ ഇരുവരും സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ കടുത്ത വാക്കേറ്റമുണ്ടാകുകയും, തുടർന്ന് പ്രകോപിതനായ മനീഷ് പ്രിയങ്കയ്ക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. വെടിയേറ്റ് റോഡിൽ വീണ പ്രിയങ്കയെ ഉപേക്ഷിച്ച് മനീഷ് സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. വഴിപോക്കനായ ഒരാളാണ് ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയെ ഉടൻ തന്നെ സമീപത്തെ ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിൽ എത്തിച്ചതെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഡൽഹി പോലീസിലെ ആന്റി ഓട്ടോ തെഫ്റ്റ് സ്ക്വാഡ് അംഗമാണ് പ്രതിയായ മനീഷ് ഭാട്ടി. പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
SUMMARY: Argument during scooter ride; A police constable shot dead a teacher’s wife on her birthday

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സവാള വില കുതിക്കുന്നു

ഡല്‍ഹി: രാജ്യത്ത് സവാള വില കുത്തനെ ഉയരുന്നു. ഡല്‍ഹിയില്‍ ചില്ലറ വിപണിയില്‍...

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: വിലങ്ങാട് ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വിലങ്ങാട്...

മല്ലികാര്‍ജുൻ ഖാര്‍ഗെയ്ക്കെതിരായ ജാതി അധിക്ഷേപത്തില്‍ കേസെടുക്കാൻ പ്രധാനമന്ത്രി ഉത്തരവിടണം; രാഹുല്‍ ഗാന്ധി

ഡൽഹി: രാജ്യത്ത് ദളിതർ വലിയ അധിക്ഷേപം നേരിടുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ്...

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

മുംബൈ: മൂന്ന് വയസുകാരനായ മകനെ പാലത്തില്‍ ഉപേക്ഷിച്ചശേഷം ദമ്പതികള്‍ ഗോദാവരി നദിയില്‍...

മുല്ലപ്പെരിയാര്‍; സമഗ്ര സുരക്ഷാ പരിശോധനാ സമിതി സെപ്തംബര്‍ ഒന്നിന് അണക്കെട്ട് സന്ദര്‍ശിക്കും

തിരുവനന്തപുരം: സമഗ്ര സുരക്ഷാ പരിശോധന സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാർ അണക്കെട്ടില്‍...

ആലപ്പുഴയില്‍ ‘മാവേലി’യുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; തട്ടുകടക്കാരനെതിരെ പരാതി

ആലപ്പുഴ: കായംകുളം പുള്ളിക്കണക്കില്‍ മാവേലി വേഷം കെട്ടിയ ആളുടെ ദേഹത്ത് തിളച്ച...

സോണിയ ഗാന്ധിയുടെ ഓര്‍മക്കുറിപ്പ് പ്രസിദ്ധീകരിക്കില്ല; പിന്മാറി ‘പെൻഗ്വിൻ ഇന്ത്യ’

ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ്...

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം: ചേന്തി അനിലിനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞതിന് അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിലിനെ...

Related Articles

Popular Categories