ബെംഗളൂരു: ബിലേക്കഹള്ളി മണികണ്ഠ സേവാസമിതിക്ക് കേരള സർക്കാരിന്റെ നോർക്ക റൂട്സ് അംഗീകാരം. നോർക്ക റൂട്സ് ഡവലപ്മെന്റ് ഓഫിസർ എം.കെ.ജയപ്രകാശ് സാക്ഷ്യ പത്രം ഭാരവാഹികൾക്ക് കഴിഞ്ഞ ദിവസം കൈമാറി. സാമൂഹിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നോർക്ക മലയാളി സംഘടനകള്‍ക്ക് അംഗീകാരം നൽകുന്നത്.
സേവാസമിതി പ്രസിഡന്റ് സജി ചൈതന്യ, സെക്രട്ടറി സുരേഷ്‌കുമാർ, ട്രഷറർ സജി ശ്രീധരൻ, വൈസ് പ്രസിഡന്റ് മനോജ് പിള്ള, ജോയിന്റ് സെക്രട്ടറി കെ.കെ.രാജൻ, ജോയിന്റ് ട്രഷറർ ഉമേഷ് എന്നിവർ പങ്കെടുത്തു.
















