മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ നാല് നില കെട്ടിടം തകർന്നുവീണ് രണ്ട് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

ഭോപ്പാൽ: മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് രണ്ട് പേര്‍ മരിച്ചു. ഏഴ് പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പവർലൂം പട്ടണത്തിലെ ബാലാജി നഗറിലെ നാലുനില കെട്ടിമാണ് വ്യാഴാഴ്ച രാത്രി 11.30ഓടെ തകർന്നത്. അപകടത്തിൽ പരുക്കേറ്റ ഒരു കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഹിനൂർ എന്ന നാല് നില കെട്ടിടത്തിന്റെ ഒരു ഭാ​ഗമാണ് തകർന്നുവീണത്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേന, താനെ ദുരന്ത നിവാരണ സേന, അ​ഗ്നിരക്ഷാ സേന എന്നിവർ ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ട്. ഒരാളുടെ മൃതദേഹം കണ്ടെത്തി. നാല് നിലകളിലായി 48 മുറികളാണ് കെട്ടിടത്തിലുള്ളത്. ഓരോ നിലകളിൽ 12 മുറികളുണ്ടായിരുന്നു. കോർപറേഷൻ്റെ പരിശോധനയിൽ ‘കാറ്റഗറി സി’ വിഭാഗത്തിലാണ് ഈ കെട്ടിടം ഉൾപ്പെടുത്തിയിരുന്നത്. തികച്ചും ശോചനീയാവസ്ഥയിലായിരുന്ന കെട്ടിടം എത്രയും വേഗം ഒഴിയണമെന്ന് അധികൃതർ നിർദേശം നൽകിയിരുന്നു

രാത്രി ഒമ്പതുമണിയോടെ കെട്ടിടത്തിൽ നിന്ന് ശബ്ദങ്ങള്‍ കേട്ടതായി താമസക്കാർ പറഞ്ഞു. കെട്ടിടം അപകടാവസ്ഥയിലാണെന്ന് നഗരസഭ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയതായി ഉദ്യോ​ഗസ്ഥർ പറയുന്നു. നിരവധി കുടുംബങ്ങൾ കെട്ടിടത്തിൽ നിന്ന് നേരത്തെ താമസം മാറിയിരുന്നു. കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾ നടക്കുമ്പോഴാണ് തകർന്നുവീണത്.
SUMMARY: 2 dead as four-storey building collapses in Maharashtra’s Bhiwandi; many feared trapped

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജഡ്ജിയോട് കയർത്ത അഭിഭാഷകന് ഒരു ദിവസം തടവും 2,000 രൂപ പിഴയും

ബെംഗളൂരു: കോടതിയിൽ ജഡ്ജിയോട് കയർക്കുകയും കോടതി നടപടികൾ തടസ്സപ്പെടുത്തുകയും ചെയ്ത അഭിഭാഷകന്...

രഞ്ജിത്ത്- പ്രകാശ് വർമ്മ ചിത്രം ‘ലോ ആന്റ് ഓർഡർ’ നാളെ തീയേറ്ററുകളിൽ

കൊച്ചി: രഞ്ജിത്ത് ചിത്രം 'ലോ ആന്‍ഡ് ഓര്‍ഡർ നാളെ തിയറ്ററുകളിൽ എത്തും....

ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയായി പഴയത്ത് മനക്കൽ സതീശൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഓതിയ്ക്കൻ കുടുംബാംഗം ഗുരുവായൂർ ചാമുണ്ഡേശ്വരി പഴയത്ത്...

ജെഇഇ മെയിൻ പരീക്ഷ ജനുവരി 22 മുതൽ; പ്രധാന പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച് എൻടിഎ

ന്യൂഡൽഹി: 2026 ഡിസംബർ മുതൽ 2027 മാർച്ച് വരെയുള്ള പ്രധാന ദേശീയതല...

ജനന-മരണ രജിസ്ട്രേഷൻ വൈകിയാല്‍ കടുത്ത നടപടി; പുതിയ നിയമഭേദഗതി ഒക്ടോബര്‍ 1 മുതല്‍

ഡല്‍ഹി: രാജ്യത്ത് ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ആക്റ്റ് ഒക്റ്റോബർ ഒന്നുമുതല്‍ പ്രാബല്യത്തില്‍...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സോഷ്യല്‍ മീഡിയ താരം ‘അമ്പിളി’ പോക്സോ കേസില്‍ അറസ്റ്റില്‍

വടക്കാഞ്ചേരി: പോക്സോ കേസില്‍ റീല്‍സ് താരം റിമാൻഡില്‍. കുമ്പളങ്ങാട് പള്ളിയത്തുപറമ്പില്‍ വിഘ്നേശ്...

ഫാര്‍മസികളില്‍ ഇനിമുതല്‍ സിസിടിവി നിര്‍ബന്ധമാക്കും: കര്‍ശന നിയമഭേതഗതിക്ക് ഒരുങ്ങി കേന്ദ്രം

ഡല്‍ഹി: രാജ്യത്തെ എല്ലാ ഫാർമസികളിലും മെഡിക്കല്‍ ഷോപ്പുകളിലും സിസിടിവി കാമറകൾ നിർബന്ധമാക്കാനൊരുങ്ങി...

കാന്തല്ലൂരില്‍ കാട്ടാനക്കൂട്ടത്തിൻ്റെ പരാക്രമം: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന 2 ജീപ്പുകള്‍ തകര്‍ത്തു

ഇടുക്കി: കാന്തല്ലൂർ ഗുഹാനാഥപുരത്ത് ജനവാസമേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം വലിയ നാശനഷ്ടം വരുത്തിവെച്ചു. പുലർച്ചെ...

Related Articles

Popular Categories