ബെംഗളൂരു: സർജാപുര റോഡിലെ ഗോദ്‌റെജ് 24 അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ സംഘടിപ്പിച്ച രണ്ടുദിവസത്തെ ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷമായി. കുട്ടികളുടെ ചിത്രരചനാ മത്സരം, വടംവലി, കളരിപ്പയറ്റ് പ്രദർശനം എന്നിവയോടെ ശനിയാഴ്ച പരിപാടികൾക്ക് തുടക്കമായി.
ഞായറാഴ്ച മാവേലി എഴുന്നള്ളത്ത്, മെഗാ തിരുവാതിര എന്നിവ അരങ്ങേറി. തുടർന്ന് വാഴയിലയിൽ വിഭവസമൃദ്ധമായ ഓണസദ്യയും താമസക്കാരുടെ കലാപരിപാടികളും തത്സമയ സംഗീതവിരുന്നും നടന്നു. ഡി.ജെ സംഗീതത്തോടെയാണ് ആഘോഷങ്ങൾക്ക് സമാപനമായത്. എല്ലാ കുടുംബങ്ങളുടെയും സജീവ പങ്കാളിത്തം ഓണാഘോഷത്തെ ശ്രദ്ധേയമാക്കി.
SUMMARY: Onam celebrations at Godrej 24 Apartments, Sarjapura
















