നേപ്പാള്‍ മിന്നല്‍ പ്രളയം; 11 ബെംഗളൂരു സ്വദേശികള്‍ അടക്കം 13 കർണാടകയില്‍ നിന്നുള്ള തീർഥാടകര്‍ കുടുങ്ങി

ബെംഗളൂരു: നേപ്പാളിലും ടിബറ്റിലുമുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം കർണാടകയിൽ നിന്നുള്ള 13 പേർ കുടുങ്ങിയതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഇവരിൽ 11 പേർ ബെംഗളൂരു അർബൻ ജില്ലയിൽ നിന്നുള്ളവരും ഒരാൾ മൈസൂരു ജില്ലയിൽ നിന്നും ഒരാൾ ധാർവാഡ് ജില്ലയിൽ നിന്നുമാണ്.
കുടുങ്ങിയവരിൽ ഭൂരിഭാഗവും നേപ്പാളിലെ റാസുവ ജില്ലയിലെ ടിമുറെ മേഖലയിലാണ്. ചിലർ ടിബറ്റ് സ്വയംഭരണ മേഖലയിലെ ദാർചെൻ പ്രദേശത്തും കുടുങ്ങിയതായി അധികൃതർ അറിയിച്ചു. തീർഥാടനത്തിനും യാത്രയ്ക്കുമായി നേപ്പാളിലേക്കും ടിബറ്റിലേക്കും പോയവരാണ് സംഘത്തിലുള്ളത്.

അമേരിക്കയിൽ താമസിക്കുന്ന ബെംഗളൂരു സ്വദേശികളായ നാല് കന്നഡിഗ തീർഥാടകരെ കാണാതായതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. കൈലാസ് മാനസരോവർ തീർഥാടനത്തിനായി പോയ ഇവരുമായി ഓഗസ്റ്റ് 26ന് ശേഷം ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നാണ് കുടുംബാംഗങ്ങൾ അറിയിച്ചത്. സംസ്ഥാന സർക്കാർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. കുടുങ്ങിയവരുടെ വിവരങ്ങൾ ശേഖരിക്കുകയും നേപ്പാളിലെ ഇന്ത്യൻ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ട് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്.

അതിനിടെ, കലബുറഗിയിൽ നിന്നുള്ള മല്ലിനാഥ് കോലകുണ്ടിയും മരുമകൻ സംഗമേഷും പ്രളയത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. കാഠ്മണ്ഡുവിൽ നിന്ന് മാനസരോവറിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച ബസിന് മുന്നിലുണ്ടായിരുന്ന വാഹനങ്ങൾ വെള്ളപ്പാച്ചിലിൽപ്പെട്ടെങ്കിലും ഡ്രൈവർ സമയത്ത് വാഹനം തിരിച്ചതോടെ ഇവർ രക്ഷപ്പെട്ടു.

നേപ്പാൾ–ടിബറ്റ് അതിർത്തിയിലെ ദുരന്തത്തെ തുടർന്ന് നിരവധി യാത്രക്കാർ വിവിധ പ്രദേശങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്. കുടുങ്ങിയ കർണാടക സ്വദേശികളെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

അടിയന്തര സഹായം ആവശ്യമുള്ളവർക്ക് കർണാടക സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററിന്റെ 1070, 080-22253707 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.
SUMMARY: Nepal-Tibet Flood; 13 pilgrims from Karnataka including 11 natives of Bengaluru were trapped.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം: ചേന്തി അനിലിനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞതിന് അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിലിനെ...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വിലക്കുറവ്. ഇന്ന് ഒരു പവന്‍...

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ബെംഗളൂരു: നഗരത്തിലെ കോറമംഗലയില്‍ നടത്താനിരുന്ന രാജ്യത്തെ ആദ്യത്തെ 'പെപ്‌റ്റൈഡ് പാര്‍ട്ടി' റദ്ദാക്കി....

ബെംഗളൂരുവിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ്...

സിഎൻജി വില കുത്തനെ കൂട്ടി; ഡല്‍ഹിയില്‍ ഇനി കിലോയ്ക്ക് 86.98 രൂപ

ഡല്‍ഹി: ഡല്‍ഹി-എൻസിആർ മേഖലയില്‍ സിഎൻജി വില വർധിപ്പിച്ചു. മേഖലയിലെ പ്രധാന സിഎൻജി...

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം: ചേന്തി അനിലിനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞതിന് അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിലിനെ...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വിലക്കുറവ്. ഇന്ന് ഒരു പവന്‍...

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ബെംഗളൂരു: നഗരത്തിലെ കോറമംഗലയില്‍ നടത്താനിരുന്ന രാജ്യത്തെ ആദ്യത്തെ 'പെപ്‌റ്റൈഡ് പാര്‍ട്ടി' റദ്ദാക്കി....

ബെംഗളൂരുവിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ്...

സിഎൻജി വില കുത്തനെ കൂട്ടി; ഡല്‍ഹിയില്‍ ഇനി കിലോയ്ക്ക് 86.98 രൂപ

ഡല്‍ഹി: ഡല്‍ഹി-എൻസിആർ മേഖലയില്‍ സിഎൻജി വില വർധിപ്പിച്ചു. മേഖലയിലെ പ്രധാന സിഎൻജി...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായി ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന്, രാവിലെ 10...

ശിവാജിനഗർ സെന്റ് മേരീസ് ബസിലിക്ക തിരുനാളിന് ഇന്ന് തുടക്കം

ബെംഗളൂരു: ശിവാജിനഗറിലെ പ്രശസ്തമായ സെന്റ് മേരീസ് ബസിലിക്കയിലെ വാർഷിക തിരുനാളിന് ഇന്ന്...

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! ഓണാഘോഷത്തിന് സമാപനം കുറിച്ച് പുലിക്കളി മഹോത്സവം

തൃശൂര്‍: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലികളിറങ്ങും. വൈകിട്ട് നാല്...

Related Articles

Popular Categories