തിരുവനന്തപുരം: പതിനെട്ട് പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. 18 അധ്യാപക തസ്തികയിലെ ലിസ്റ്റ് നീട്ടുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. മന്ത്രിസഭ യോഗതീരുമാനങ്ങള്‍ അറിയിക്കുകയായിരുന്നു വി.ഡി. സതീശൻ. 2026 സെപ്റ്റംബർ മുതല്‍ നവംബർ വരെ ഉള്ള കാലത്തു കാലാവധി തീരുന്ന പട്ടികകളാണ് നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ കോടതികള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മഞ്ചേരി, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലായിരിക്കും കോടതികള്‍ ആരംഭിക്കുക. മെസിയുടെ പേരിലെ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഉടൻ തീരുമാനമുണ്ടാകും. ജിഎസ്ടിയില്‍ വലിയ തട്ടിപ്പ് നടന്നു. ആഭ്യന്തരവകുപ്പ് ഉടൻ എസ്ഐടിയില്‍ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
SUMMARY: Chief Minister V.D. Satheesan stated that the validity of the PSC rank list would be extended by six months
















