ബ്രിഗേഡ് എൽഡൊറാഡോ ഓണാഘോഷം; വനിതകളുടെ മെഗാ തിരുവാതിര ശ്രദ്ധേയമായി

ബെംഗളൂരു: ബ്രിഗേഡ് എൽഡൊറാഡോ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ആരംഭം 2026’ ഓണാഘോഷം വൈവിധ്യമാർന്ന കലാ, കായിക, സാംസ്കാരിക പരിപാടികളോടെ നടന്നു, വർണാഭമായി. ബ്രിഗേഡ് എൽഡൊറാഡോയിലെ ആദ്യ ഓണാഘോഷമായ പരിപാടി മലയാളികൾക്കൊപ്പം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള താമസക്കാരെയും ഒരുമിപ്പിച്ച സാംസ്കാരിക സംഗമമായി മാറി.

അറുപതിലേറെ വനിതകൾ അണിനിരന്ന മെഗാ തിരുവാതിരയായിരുന്നു ആഘോഷത്തിന്റെ മുഖ്യ ആകർഷണം. കേരളത്തിന്റെ തനത് പാരമ്പര്യവും കലാസൗന്ദര്യവും വേദിയിൽ അവതരിപ്പിച്ച തിരുവാതിരയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. മാവേലിയുടെ അകമ്പടിയോടെ നടന്ന താലപ്പൊലി ഘോഷയാത്രയിൽ കഥകളി വേഷവിധാനങ്ങളും ശിങ്കാരിമേളവും കേരളീയ പാരമ്പര്യത്തിന്റെ മനോഹാരിത പകർന്നു. വിവിധ സംസ്ഥാനങ്ങളുടെ സംസ്കാരവും പാരമ്പര്യ വേഷവിധാനങ്ങളും അവതരിപ്പിച്ച ‘കളേഴ്സ് ഓഫ് ഇന്ത്യ’ ഫാഷൻ ഷോയും ശ്രദ്ധേയമായി.

കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച വിവിധ കായിക മത്സരങ്ങളും ആവേശകരമായ വടംവലി മത്സരവും ആഘോഷത്തിന് കൂടുതൽ ഉണർവേകി. വിവിധ സംഘങ്ങളുടെ നൃത്ത-സംഗീത പരിപാടികൾ, നാടൻ കലാരൂപങ്ങൾ, പ്രത്യേക തെയ്യം നൃത്താവിഷ്കാരം, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറി. കേരളീയ പാരമ്പര്യത്തിന്റെ രുചി പകർന്ന വിഭവസമൃദ്ധമായ ഗ്രാൻഡ് ഓണസദ്യയും ആഘോഷത്തിന്റെ പ്രധാന ഭാഗമായി.
SUMMARY: Brigade Eldorado Onam celebrations; Women’s mega Thiruvathira was notable

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉപഭോക്താക്കൾ ശ്രദ്ധിക്കുക!; ബാങ്ക് പണിമുടക്ക് നാളെ; തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഇടപാടുകള്‍ തടസ്സപ്പെടും

ന്യൂഡൽഹി: ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതോടെ പണിമുടക്കുമായി ബാങ്ക്...

ഡബ്ല്യുഎംഎസ്‌സി ഓണാഘോഷ ബ്രോഷർ പ്രകാശനം ചെയ്തു

ബെംഗളൂരു: വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ് (ഡബ്ല്യുഎംഎസ്‌സി) സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ...

ഗണേശ ചതുർഥി; മാർഗനിർദേശങ്ങൾ പുറത്തിറക്കി, പി.ഒ.പി., തെർമോകോൾ, രാസനിറങ്ങൾക്ക് വിലക്ക്

ബെംഗളൂരു: ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് മുന്നോടിയായി ബെംഗളൂരുവിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി...

കർണാടകയിൽ 37 വർഷത്തിന് ശേഷം വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ്

ബെംഗളൂരു: 37 വർഷമായി നിലനിന്നിരുന്ന വിലക്ക് നീക്കി കർണാടകയിലെ കോളേജുകളിലും സർവകലാശാലകളിലും...

ചൈനയില്‍ ലൈബീരിയൻ ചരക്കുകപ്പലിന് തീപിടിച്ചു: 25 പേര്‍ക്ക് ദാരുണാന്ത്യം, അപകടം അറ്റകുറ്റപ്പണിക്കിടെ

ബീജിങ്: ചൈനയിലെ തുറമുഖത്ത് അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന വിദേശ ചരക്കുകപ്പലിൽ വൻ തീപിടിത്തം....

ബ്രിക്‌സ് ഉച്ചകോടി: ഷി ജിൻപിങ് ശനിയാഴ്ച ഇന്ത്യയിലെത്തും; സന്ദർശനം 7 വർഷത്തിനു ശേഷം

ന്യൂഡൽഹി: ഡൽഹി വേദിയാകുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്‍റ് ഷി...

കെഎന്‍എസ്എസ് ചന്ദാപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും 12,13  തീയതികളിൽ

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ചന്ദാപുര കരയോഗത്തിന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന...

Related Articles

Popular Categories