മൂവാറ്റുപുഴ: മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ പൈങ്ങോട്ടൂരില്‍ നിർമാണത്തിലിരുന്ന വീട്ടില്‍ മോഷണം. വീടിന്‍റെ ഇലക്‌ട്രിക് മെയിൻ ബോർഡിലേക്ക് കണക്റ്റ് ചെയ്ത് സൂക്ഷിച്ചിരുന്ന വയറുകളാണ് മോഷണം പോയത്. ഏകദേശം 50,000 രൂപയുടെ ഇലക്‌ട്രിക് വയറുകളിണിതെന്നാണ് വിവരം. സംഭവത്തില്‍ പോത്തൻകോട് പോലീസ് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച വൈകിട്ട് 6.30നും 7നും ഇടയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം. നിർമാണത്തിന് മേല്‍നോട്ടം വഹിക്കുന്ന കോതമംഗലം കുരൂർ സ്വദേശി ഫ്രെഡി എല്‍ദോസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോ ലീസ് കേസ് റജിസ്റ്റർ ചെയ്തത്. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
SUMMARY: Burglary at MLA Mathew Kuzhalnadan’s house; electric wires worth ₹50,000 stolen
















