തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ ഇടപെട്ട് കെ സി വേണുഗോപാല്‍ എം പി. ഹിമാചലില്‍ നിന്ന് കറന്റ് കേരളത്തിലേക്ക് എത്തും. 250 മെഗാവാട്ട് കറൻ്റ് ആണ് എത്തുക. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായി കെ സി വേണുഗോപാല്‍ സംസാരിച്ചു. തമിഴ്നാടിന് നല്‍കുന്ന വിഹിതം കുറച്ചാണ് കേരളത്തിന് 250 മെഗാവാട്ട് നല്‍കുക. കെ സി വേണുഗോപാലിൻ്റെ ഇടപെടലിനെ തുടർന്ന് ആണ് ധാരണ.
കേരളത്തില്‍ വൈദ്യുതിക്ഷാവമും പവർക്കട്ടും സർക്കാരിന് തലവേദനയാവുമ്പോള്‍ സമാന അവസ്ഥയാണ് അയല്‍സംസ്ഥാനമായ തമിഴ്നാട്ടിലും. സംസ്ഥാന വ്യാപകമായി അനുഭവപ്പെടുന്ന രൂക്ഷമായ വൈദ്യുതി മുടക്കത്തിനെതിരെ ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാർട്ടികള്‍ അതിശക്തമായ വിമർശനവുമായി രംഗത്തെത്തിയതിന് പുറമെ ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ വിസികെയും അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്.
വേല്ലൂരില്‍ റവന്യൂ-ദുരന്തനിവാരണ വകുപ്പ് മന്ത്രി കെ.എ. സെങ്കോട്ടയ്യൻ മാധ്യമങ്ങളെ കണ്ടുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി വൈദ്യുതി ബന്ധം നിലച്ചത് തത്സമയം വാർത്താ ചാനലുകളിലൂടെ സംപ്രേഷണം ചെയ്യപ്പെട്ടതോടെ സംഭവം സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി മാറി. ഇതിന് പിന്നാലെ രാത്രികാലങ്ങളിലെ തുടർച്ചയായ പവർകട്ടില്‍ പൊറുതിമുട്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ തുടങ്ങിയത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീർണ്ണമായി.
SUMMARY: Himachal to assist Kerala amidst power crisis: 250 MW of electricity to be supplied
















