ഡല്‍ഹി: രാജ്യത്തെ എല്ലാ ഫാർമസികളിലും മെഡിക്കല്‍ ഷോപ്പുകളിലും സിസിടിവി കാമറകൾ നിർബന്ധമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വ്യാജവും അനധികൃതവുമായ മരുന്ന് വില്‍പ്പന തടയാനും സുതാര്യത ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം ശുപാർശ നല്‍കി. 1945-ലെ ഡ്രഗ് ആക്ടിലെ 65-ാം വകുപ്പില്‍ ആവശ്യമായ ഭേദഗതി വരുത്താനാണ് മന്ത്രാലയം ശുപാർശ ചെയ്തിരിക്കുന്നത്.
ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം നല്‍കേണ്ട മരുന്നുകള്‍ വില്‍ക്കുന്ന എല്ലാ റീട്ടെയില്‍ ഫാർമസികളിലും ലൈസൻസുള്ള മെഡിക്കല്‍ ഷോപ്പുകളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കാനും അവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ നിർദേശമുണ്ട്.
SUMMARY: CCTV cameras to be made mandatory in pharmacies; Centre prepares for strict legal amendment
















