ഐപിസി ബെംഗളൂരു സെൻ്റർ വൺ വാർഷിക കൺവൻഷൻ ആരംഭിച്ചു

ബെംഗളൂരു: ഇന്ത്യാ പെന്തെകൊസ്ത് ദൈവസഭ (ഐപിസി) ബെംഗളൂരു സെൻ്റർ വൺ വാർഷിക കൺവൻഷൻ ആരംഭിച്ചു. ഐപിസി സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വിശ്വാസികൾ ദൈവവചനത്തിലൂന്നിയ സ്വഭാവമഹിമയ്ക്കു പ്രാധാന്യം നൽകണമെന്നു ഡോ. വർഗീസ് ഫിലിപ്പ് പ്രസ്താവിച്ചു.
ദൈവസ്നേഹത്തിനും സ്വഭാവ രൂപവത്കരണത്തിനും പ്രാധാന്യം നൽകിയാലേ പുതുതലമുറയെ നമുക്കു സ്വാധീനിക്കാനാകൂ എന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.പാസ്റ്ർ സി.വി. ചാക്കോ അധ്യക്ഷത വഹിച്ചു. പാസ്റ്റർ കെ.കെ. മാത്യൂ നിലമ്പൂർ മുഖ്യ സന്ദേശം നൽകി.

ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷനിൽ ഇന്ന് മുതൽ
ദിവസവും വൈകിട്ട് 6 മുതൽ സംഗീത ശുശ്രൂഷയും സുവിശേഷയോഗവും നടക്കും. ഇന്ന് രാവിലെ 10 ന് ഉപവാസ പ്രാർഥന ഉച്ചയ്ക്ക് 2.30 മുതൽ സോദരി സമാജം സമ്മേളനം നാളെ രാവിലെ 10 മുതൽ യുവജനങ്ങൾക്കായി പ്രത്യേക ഉണർവ് യോഗം ഉച്ചയ്ക്ക് 2.30 ന് സൺഡെസ്കൂൾ പി.വൈ.പി.എ വാർഷിക സമ്മേളനവും നടക്കും .

പാസ്റ്റർമാരായ ബിമോനച്ചൻ കായംകുളം , ഡോ. ഡോ. എബി പീറ്റർ കോട്ടയം
എന്നിവർ പ്രസംഗിക്കും. ക്രിസ്‌തീയ ഗായകൻ ബ്രദർ. റ്റിബിൻ തങ്കച്ചനൊടൊപ്പം ഡിസ്ട്രിക്റ്റ് പി വൈ പി എ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.

സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ബെംഗളുരു സെന്റർ വൺ ഐ പി സി യുടെ കീഴിലുള്ള 23 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. തിരുവത്താഴ ശുശ്രൂഷയ്ക്ക് പാസ്റ്റർ.ഡോ.വർഗീസ് ഫിലിപ്പ് നേതൃത്വം നൽകും. ഞായറാഴ്ച ഉച്ചയോടെ കൺവൻഷൻ സമാപിക്കും.
SUMMARY: The IPC Bengaluru Center One annual convention has begun.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച കൊച്ചിയിലെത്തിക്കും

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയില്‍ കൊല്ലപ്പെട്ട രണ്ട് മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ വിദേശത്തെ...

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഉയരുന്നു: ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്‌ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ കാര്യമായ കുറവില്ലാത്ത സാഹചര്യത്തില്‍ ഇന്നും വൈദ്യുതി...

മൾട്ടി ബ്രാൻഡ് സർട്ടിഫൈഡ് യൂസ്ഡ് കാർസ് കാർണിവൽ ആരംഭിച്ചു

ബെംഗളൂരു: ​മഹീന്ദ്ര ഫസ്റ്റ് ചോയ്സ്, സിരീഷ് മോട്ടോഴ്സ്, ടോപ് ഗിയർ കാർസ്...

കാലാവധി അവസാനിച്ചതോടെ സംസ്ഥാന സര്‍ക്കാരിന് ഇന്നുമുതല്‍ ഹെലികോപ്റ്റര്‍ സേവനം ഉണ്ടാകില്ല

തിരുവനന്തപുരം: ചിപ്സണ്‍ ഏവിയേഷനുമായുള്ള കരാർ കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്റർ...

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ടോക്കിയോ: ഏഷ്യൻ ഗെയിംസില്‍ ചരിതം കുറിച്ച്‌ മലയാളിയായ കോഴിക്കോട് തിരുവമ്പാടി സ്വദേശിനി...

കോന്നി മെഡിക്കല്‍ കോളേജില്‍ എക്സ്റേ മാറി നല്‍കിയ സംഭവം: താത്കാലിക ജീവനക്കാരന് സസ്പെൻഷൻ

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കെത്തിയ 16 വയസ്സുകാരിക്ക് 88 കാരിയായ...

കേരളസമാജം ദൂരവാണിനഗർ അഖിലേന്ത്യാ കഥ കവിത മത്സരം; കഥയ്ക്ക് നജിം കൊച്ചു കലുങ്കിനും കവിതയ്ക്ക് വിമീഷ് മണിയൂരിനും ഒന്നാം സമ്മാനം

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ അഖിലേന്ത്യാ കഥ കവിത മത്സരത്തിൽ കഥ...

Related Articles

Popular Categories