ബെംഗളൂരു: കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മലയാളം മിഷന്‍ നീലക്കുറിഞ്ഞി ഹയർ ഡിപ്ലോമാ പരീക്ഷയിൽ കർണാടക ചാപ്റ്ററിന് നൂറുശതമാനം വിജയം. പരീക്ഷയെഴുതിയ ഏഴ് വിദ്യാർഥികളും വിജയിച്ച് ചാപ്റ്ററിന്റെ അഭിമാനമായി.
ബെംഗളൂരു സെൻട്രൽ സോണിലെ വിജ്ഞാന ചാരിറ്റബിൾ എജുക്കേഷൻ ട്രസ്റ്റിലെ ലിയോ വിൽസൺ പഞ്ഞിക്കാരൻ 100ൽ 100 മാർക്ക് നേടി കർണാടക ചാപ്റ്ററിൽ ഏറ്റവും ഉയർന്ന മാർക്ക് കരസ്ഥമാക്കി. ബെംഗളൂരു ഈസ്റ്റ് സോണിലെ കൈരളി വെൽഫെയർ അസോസിയേഷൻ വിദ്യാർഥിനി ഹൃതിക പി. 98 മാർക്കോടെ രണ്ടാം സ്ഥാനത്തും മൈസൂരു മേഖലയിലെ സുധാ സ്റ്റഡി സെന്ററിലെ വിദ്യാർഥി തെരേസ് മരിയ തോമസ് 96 മാർക്ക് നേടി മൂന്നാം സ്ഥാനത്തും എത്തി.
മൈസൂരു മേഖലയിലെ ദിയ സായി ലാൽ ജി, ബെംഗളൂരു ഈസ്റ്റ് മേഖലയിലെ അന്നമോൾ സണ്ണി ആന്റണി, ബെംഗളൂരു സെൻട്രൽ സോണിലെ നബീഹ കാപ്പൻ, മെഹറിൻ കാപ്പൻ എന്നി വിദ്യാര്‍ഥിനികളും മികച്ച വിജയം നേടി.

തിങ്കളാഴ്ച സാംസ്കാരിക മന്ത്രി പി. സി. വിഷ്ണുനാഥ് ആണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്.
SUMMARY: Neelakurinji Higher Diploma Exam: Karnataka Chapter has done well
















