ബെംഗളൂരു: മംഗളൂരു കേരളസമാജം വാർഷിക പൊതുയോഗത്തില്‍ 2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് ടി. കെ. രാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി മാക്സിൻ സെബാസ്റ്റ്യൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
കഴിഞ്ഞ ഒരു വർഷക്കാലയളവിൽ കേരള സമാജം സംഘടിപ്പിച്ച വിവിധ സാംസ്കാരിക, സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളും അംഗങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കിയ പരിപാടികളും റിപ്പോർട്ടിൽ വിശദീകരിച്ചു. തുടർന്ന് ഖജാൻജി പി. രാജൻ 2025–26 വർഷത്തെ വരവ്-ചെലവ് കണക്കുകളും ഓഡിറ്റ് ചെയ്ത സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വാർഷിക റിപ്പോർട്ടും സാമ്പത്തിക കണക്കുകളും പൊതുയോഗം ഏകകണ്ഠമായി അംഗീകരിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ വിലാസ് റിട്ടേണിംഗ് ഓഫീസറായിരുന്നു.
ഭാരവാഹികൾ
ടി. കെ. രാജൻ – പ്രസിഡന്റ്
ടി. എ. അശോകൻ – വൈസ് പ്രസിഡന്റ്
കെ. വാസുദേവൻ – വൈസ് പ്രസിഡന്റ്
മാക്സിൻ സെബാസ്റ്റ്യൻ – സെക്രട്ടറി
മൊഹമ്മദ് ഹനീഫ് – ജോയിന്റ് സെക്രട്ടറി
പി. രാജൻ – ഖജാൻജി
മനോഹരൻ കെ. – ലൈബ്രേറിയൻ
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: അജി കുമാർ, റോയ് ജോൺ, ദിനേശ് എം, രമേഷ് കാപ്പിക്കാട്, വി. എം. സതീശൻ, മുരളി എച്ച്., നാരായണൻ എം., ബേബി വർഗീസ്, എം.നാരായണൻ, റാണി കലാധർ, ജയലക്ഷ്‌മി.
SUMMARY: Mangaluru Kerala Samajam Office Bearers
















