ബെംഗളൂരു: ഓണാഘോഷത്തോടനുബന്ധിച്ച് കുന്ദലഹള്ളി കേരളസമാജം ബെംഗളൂരു നിവാസികൾക്കായി മാർക്ക് ഓൺ ഹോംസുമായി ചേർന്ന് സംഘടിപ്പിച്ച പൂക്കളമത്സരത്തില്‍ ജിഗിനിയിൽ നിന്നുള്ള അക്ഷയ്ജിത്ത് സംഘവും ഒന്നാം സ്ഥാനം നേടി. പതിനഞ്ചായിരം രൂപയാണ് സമ്മാന തുക. രാമമൂർത്തി നഗറിൽ നിന്നുള്ള പ്രഫുലും സംഘവും രണ്ടാം സമ്മാനമായ പതിനായിരം രൂപയും വൈറ്റ്ഫീൽഡിൽ നിന്നുള്ള നതാഷയും സംഘവും അയ്യായിരം രൂപയുടെ മൂന്നാം സമ്മാനവും കരസ്ഥമാക്കി.
ഒക്ടോബർ 4 ന് കുന്ദലഹള്ളിയിലെ സിഎംആർഐടിയിൽ നടക്കുന്ന ഓണാഘോഷത്തിൽ വെച്ച് മാർക്ക് ഓൺ ഹോംസ് പ്രതിനിധികൾ സമ്മാനങ്ങൾ കൈമാറുന്നതായിരിക്കും. മത്സരത്തിൽ പങ്കെടുത്ത എല്ലാ പൂക്കളങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നുവെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. കുന്ദലഹള്ളി കേരളസമാജം പ്രസിഡന്റ് രജിത്ത് ചെനാരത്ത്, സെക്രട്ടറി അജിത് കോടോത്ത്, പ്രവർത്തസമിതി അംഗം രസിത്ത് പി പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


SUMMARY: Kundalahalli Kerala Samajam Flower Carpet Competition: First prize goes to Akshayjith and team.
















