മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

പത്തനംതിട്ട: മുഖ്യമന്ത്രി വി ഡി സതീശനെതിരായ തന്റെ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്നും ആരുടെയും പിന്തുണ നേടിയിട്ടില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. വിമർശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും തന്റെ അഭിപ്രായങ്ങള്‍ രണ്ട് ദിവസത്തിനുളളില്‍ എഐസിസിയെ അറിയിക്കുമെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കി.

മുസ്ലീം ലീഗിന് ഭരണപരിഷ്‌കാര കമ്മീഷന്‍ പദവി നല്‍കിയതിന് താന്‍ എതിരല്ല. ഇത്തരം കാര്യങ്ങള്‍ കൂട്ടായ തീരുമാനത്തിലൂടെ വേണമെന്നാണ് താന്‍ പറഞ്ഞതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. യുഡിഎഫും കോണ്‍ഗ്രസുമായി ഒരു സംഘര്‍ഷവുമില്ല. മുഖ്യമന്ത്രിക്കെതിരെ പറയേണ്ടി വന്നു എന്നത് യാഥാര്‍ഥ്യമാണ്. പറയേണ്ടതെല്ലാം താൻ ഇന്നലെ പറഞ്ഞിട്ടുണ്ട്. അതിലപ്പുറം ഒന്നും പറയാനില്ലെന്നും കണ്‍വീനര്‍ പറഞ്ഞു.

ആരുടെയും പിന്തുണ തേടിയല്ല മുഖ്യമന്ത്രിക്കെതിരെ പ്രതികരണം നടത്തിയത്. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലുള്ള പ്രതികരണമാണ് നടത്തിയത്. പറയാനുള്ള കാര്യം രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ എഐസിസിയെ അറിയിക്കും. തന്നെ യുഡിഎഫ് കണ്‍വീനറാക്കിയത് എഐസിസിയാണ്. അതുകൊണ്ട് അവരെ അറിയിക്കുയെന്നത് തന്റെ കടമയും ഉത്തരവാദിത്വവുമാണ്.

നാലുമാസത്തില്‍ ഒരിക്കല്‍ മാത്രമാണ് യുഡിഎഫ് യോഗം ചേര്‍ന്നത്. അതിനുശേഷം കൂടിയിട്ടില്ല. അതിന് പല കാരണങ്ങള്‍ ഉണ്ട്. മുഖ്യമന്ത്രിയുടെ തിരക്കിട്ട പരിപാടികളാവാം. മറ്റ് കാരണങ്ങളുമാകാം. എന്തൊക്കയോ കാരണങ്ങള്‍ കൊണ്ട് യോഗം കൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.

SUMMARY: Criticism of the Chief Minister is based on personal experience; Adoor Prakash

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം; എം.എ. ബേബിയും എ.എ. റഹീമും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍

ഡൽഹി: മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്...

‘140 കോടി ഇന്ത്യക്കാരുടെ അഭിമാനം നിങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു’; ക്യാപ്റ്റന്‍ മച്ചാറിനെ ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

ഡല്‍ഹി: കോ-പൈലറ്റിന്റെ ആക്രമണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ദുബായ്‌ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലെ...

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം

നഗോയ: തന്റെ 28-ാം ജന്മദിനത്തില്‍ രാജ്യത്തിന് മികച്ച സമ്മാനമേകി ഏഷ്യൻ ഗെയിംസ്...

ഹൊസൂർ കൈരളി സമാജം ഓണാഘോഷം; കായിക മത്സരങ്ങള്‍ സമാപിച്ചു

ബെംഗളൂരു: ഹൊസൂർ കൈരളി സമാജത്തിൻ്റെ ഓണാഘോഷങ്ങൾക്ക് മുന്നോടിയായി സമാജം കുടുംബാംഗങ്ങൾക്ക് വേണ്ടി...

വോട്ടര്‍ പട്ടികയിലെ ഒഴിവാക്കല്‍: കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിര്‍ദേശം

തിരുവനന്തപുരം: എസ്‌ഐആർ പൂർത്തിയായ കേരളം അടക്കം സംസ്ഥാനങ്ങളില്‍ പ്രത്യേക നടപടിക്ക് നിർദേശം...

സ്വര്‍ണവിലയില്‍ കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിപണിയില്‍ ഇന്ന് വലിയ വിലവർധനവ് രേഖപ്പെടുത്തി. പവന് 760...

അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; 3 വിദ്യാര്‍ഥികള്‍ക്ക് സസ്പെൻഷൻ

കോഴിക്കോട്: പേരാമ്പ്രയില്‍ അധ്യാപികമാരുടെ ചിത്രങ്ങള്‍ മോർഫ് ചെയ്‌ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച...

തിങ്കളാഴ്ചവരെ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. തിങ്കളാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ...

Related Articles

Popular Categories