ഗാന്ധിജയന്തി ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളി സംഘടനകള്‍

ബെംഗളൂരു: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 157-ാമത് ജന്മദിനം സമുചിതമായി ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളി കൂട്ടായ്മകള്‍.

കർണാടക മലയാളി കോൺഗ്രസ്
എം.ജി. റോഡിലെ ഗാന്ധി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ, സംസ്ഥാന ജനറൽ സെക്രട്ടറി നന്ദകുമാർ കൂടത്തിൽ എന്നിവർ നേതൃത്വം നൽകി. സംസ്ഥാന ഭാരവാഹികളായ ഡാനി ജോൺ, രാജീവൻ കളരിക്കൽ, സോമരാജൻ, ഷാജി ജോർജ്, നിമ്മി രവീന്ദ്രൻ, ഓസ്റ്റിൻ ഡാനി എന്നിവർ സംസാരിച്ചു. വോട്ടർപട്ടികയിൽ കൃത്രിമത്വം നടത്തുന്ന തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ഫോട്ടോയിൽ കറുത്തമാല അണിയിച്ച് പ്രതിഷേധിച്ചു. ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നും ആവശ്യപ്പെട്ടു. 

പ്രവാസി മലയാളി അസോസിയേഷൻ കർണാടക
പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. മധുസൂദനൻ നമ്പൂതിരി അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് രമേഷ്കുമാർ, ചെയർമാൻ ഡി.ആർ.കെ. പിള്ള, ജനറൽ സെക്രട്ടറി രാഗേഷ് എന്നിവർ സംസാരിച്ചു. വെറ്റ്ഫീൽഡ് ശാഖാ കോർഡിനേറ്റർ മുരളിധരൻ രൂപകൽപ്പന നിർവഹിച്ച ‘ഗ്ലിറ്ററിങ് ഗാന്ധി’ കലാസൃഷ്ടി പ്രദർശിപ്പിച്ചു. ഗാന്ധിജിയുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്താൻ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.

പ്രവാസി മലയാളി അസോസിയേഷൻ കർണാടക മഹാത്മാഗാന്ധി അനുസ്മരണത്തില്‍ നിന്ന്

വിവേകാനന്ദ ഫ്രണ്ട്സ് അസോസിയേഷൻ
മഹാത്മാഗാന്ധിയുടെ 157-ാം ജന്മദിനവും ലാൽബഹാദൂർ ശാസ്ത്രിയുടെ 122-ാം ജന്മദിനവും ആഘോഷിച്ച് വിവേകാനന്ദ ഫ്രണ്ട്സ് അസോസിയേഷൻ. ഗീതാനഗർ വിവേകാനന്ദ പാർക്കിൽ സംഘടിപ്പിച്ച ചടങ്ങില്‍ സംസ്ഥാന ജൈവ ഊര്‍ജ വികസന ബോർഡ് ചെയർമാൻ എസ്.ഇ. സുധീന്ദ്ര, അസോസിയേഷൻ ഭാരവാഹികളായ മുരളി, ശിവു, ശിവകുമാർ, രാമചന്ദ്രപ്പ തുടങ്ങിയവര്‍ പങ്കെടുത്തു.

വിവേകാനന്ദ ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപിച്ച പരിപാടിയില്‍  ജൈവ ഊര്‍ജ വികസന ബോർഡ് ചെയർമാൻ എസ്.ഇ. സുധീന്ദ്ര സംസാരിക്കുന്നു

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദസറ, വാൽമീകി ജയന്തി; കർണാടകയിൽ ഒക്ടോബറിൽ ബാങ്കുകൾക്ക് 10 ദിവസം അവധി

ബെംഗളൂരു: ഒക്ടോബർ മാസത്തിൽ കർണാടകയിലെ ബാങ്കുകൾ 10 ദിവസം അവധിയായിരിക്കും. ദേശീയ...

മക്കയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാരുൾപ്പെടെ അഞ്ചുപേർ മരിച്ചു

മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ...

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് ഇന്ന് യുഡിഎഫ് ഹർത്താൽ

കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് നഗരസഭാ ചെയര്‍മാനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍...

കാസറഗോഡ് കുഴൽ കിണർ വണ്ടി വീടിന് മുകളിലേക്ക് മറിഞ്ഞു; രണ്ട് പേർ മരിച്ചു, അപകടം പുലർച്ചയോടെ

കാസറഗോഡ്: കാസറഗോഡ് വെസ്റ്റ് എളേരിയിൽ കുഴൽ കിണർ വണ്ടി വീടിന് മുകളിലേക്ക്...

വായുമലിനീകരണം; ബെംഗളൂരുവിലെ വായുഗുണനിലവാര സൂചിക AQI 135 ആയി ഉയര്‍ന്നു 

ബെംഗളൂരു: സിലിക്കൺ നഗരത്തിൽ വായുമലിനീകരണം വീണ്ടും വർധിക്കുന്നതായി റിപ്പോർട്ട്. ഒക്ടോബർ രണ്ടിന്...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണോത്സവത്തിന് ഇന്ന് തുടക്കം  

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണാഘോഷം 'ഓണോത്സവം 2026' ശനി, ഞായർ...

കർണാടകയിൽ നാളെ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിലും മഴ ലഭിച്ചേക്കും

ബെംഗളൂരു: കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നാളെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ബെംഗളൂരു–മുംബൈ റൂട്ടിൽ; സമയക്രമം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഈ മാസം...

Related Articles

Popular Categories