ബെംഗളൂരു: സഞ്ജയ് നഗർ കലാകൈരളിയുടെ ‘ഓണോത്സവം-2026’ ലക്ഷ്മിപുര ക്രോസിന് സമീപമുള്ള കളത്തൂർ ഗാർഡൻസ് കൺവെൻഷൻ സെന്ററിൽ ആഘോഷിച്ചു.ചലച്ചിത്ര താരം വിൻസി അലോഷ്യസ് മുഖ്യാതിഥിയായി പങ്കെടുത്തു.
കലാകൈരളി അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം, ഓണസദ്യ, ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഫെയിം ബൽറാമും കൈരളി പട്ടുറുമാൽ ഫെയിം ശ്യാംലാലും നയിച്ച മെഗാ മ്യൂസിക്കൽ ഷോ എന്നിവ ഉണ്ടായിരുന്നു.
















