അധ്യായം 57 📖 രാജ്യോത്സവ അവാർഡ്

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍

കർണാടക രാജ്യോത്സവം കന്നഡിഗരുടെ ദേശീയോത്സവമാണ്. 1956 നവംബർ ഒന്നിനു സംസ്ഥാനം രൂപീകൃതമായ ശേഷം രാജ്യോത്സവം വളരെ ആഘോഷപൂർവമാണു നടത്തിവരുന്നത്. നവംബർ മാസം മുഴുവൻ നീണ്ടുനിൽക്കുന്ന രാജ്യോത്സവ ആഘോഷം കർണാടകയെ വർണപ്രപഞ്ചത്തിൽ ആഴ്ത്തും. രാജ്യോത്സവത്തിൻ്റെ ഭാഗമായി കർണാടക സർക്കാർ നൽകിവ രുന്ന ബഹുമതിയാണു കന്നഡ രാജ്യോത്സവ അവാർഡ്. വിവിധ മേഖലകളിൽ പ്രശസ്‌തമായ സേവനം കാഴ്‌ചവെച്ചവരെയാണു രാജ്യോത്സവ അവാർഡു നൽകി ആദരിക്കുന്നത്.

ഡോ. വിഷ്ണു വർധനും റബൽസ്റ്റാർ അംബരീഷുമാണു രാജ്യോത്സവ അവാർഡിനായി എൻ്റെ പേരു നിർദേശിച്ചു കത്ത് നൽകിയത്. ഭാരത് സ്ക‌ൗട്ട്സ് ആൻ്റ് ഗൈഡ്‌സിൻ്റെ സാരഥിയായ മോഹൻ കൊണ്ടജിയും സാമൂഹ്യ പ്രവർത്തകനായ സി വി പാട്ടീലുമാണു കന്നഡ കൾച്ചറൽ സെക്രട്ടറി മുത്തുകൃഷ്ണയെ ഈ കത്തുകൾ ഏൽപ്പിച്ചത്. എനിക്കുവേണ്ടി ശ്രീനിവാസ് എംഎൽസിയും ഉപമുഖ്യമന്ത്രി എം പി പ്രകാശിനു കത്തു നൽകിയിരുന്നു.

2005 ഒക്ടോബർ 29നു പ്രഖ്യാപിച്ച രാജ്യോത്സവ അവാർഡിൽ ചികിത്സാ രംഗത്തെ സേവനങ്ങൾക്കാണ് എന്നെ പരിഗണിച്ചത്. പിറ്റേ ദിവസത്തെ മലയാള പത്രങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ് എനിക്കു രാജ്യോത്സവ അവാർഡ് ലഭിച്ച വാർത്ത പ്രസിദ്ധീകരിച്ചത്. എന്നെ കൂടാതെ മലയാളിയായ ഈപ്പൻ വർഗീസിനും അവാർഡ് ലഭിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ ഭാര്യയുടെ ബന്ധുവായ അദ്ദേഹത്തിനു പത്രപ്രവർത്തന മേഖലയിലെ സംഭാവനയ്ക്കാണ് അവാർഡ്. ഇക്കാലത്തിനിടയിൽ വിരലിലെണ്ണാവുന്ന മലയാളികൾക്കു മാത്രമേ രാജ്യോത്സവ അവാർഡ് ലഭിച്ചിട്ടുള്ളു. അമർ ചിത്രകഥകളിലും മറ്റും രാജാക്കന്മാരുടെ കൈയിൽ നിന്നു പട്ടും വളയും വാങ്ങിയവരെക്കുറിച്ചു വായിച്ചു ഞാനും സ്വ‌പ്നം കണ്ടിരുന്നു. അത് അന്വർഥമാക്കുന്നതായിരുന്നു 2005 നവംബർ ഒന്നിന് എനിക്ക് കിട്ടിയ രാജ്യോത്സവ അവാർഡ്. മുഖ്യമന്ത്രി ധരംസിംഗും ഉപമുഖ്യമന്ത്രി എം പി പ്രകാശും ചേർന്നാണു രവീന്ദ്ര കലാക്ഷേത്രത്തിൽ വെച്ചു ഞങ്ങളെ ആദരിച്ചത്.

ബാംഗ്ലൂരിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറോളം സംഘടനകൾ എനിക്കു സ്വീകരണം നൽകിയിരുന്നു. ബാംഗ്ലൂർ കേരള സമാജമാണ് ആദ്യമായി സ്വീകരണം നൽകിയത്. വസന്ത നഗറിലെ ഗുരുനാനാക് ഭവനിൽ നവംബർ 5നു നടന്ന പരിപാടിയിൽ കേരള മന്ത്രി അടൂർ പ്രകാശ്, ദിനേഷ് ഗുണ്ടുറാവു എംഎൽഎ തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. ബാംഗ്ലൂരിലെ ധാരാളം സുഹൃത്തുക്കളും കരാട്ടെ കുട്ടികളും ആശംസ അറിയിക്കാൻ എത്തിയിരുന്നു. രാജ്യോത്സവ അവാർഡു ലഭിച്ചതിൻ്റെ സന്തോഷം പങ്കു വെയ്ക്കാൻ അച്ഛനും അമ്മമ്മയും ഇല്ലാത്തത് എന്നെ ഏറെ വേദനിപ്പിച്ചു. ഞാൻ കൈവരിച്ച ഈ സൗഭാഗ്യത്തിനു ദൃക്സാക്ഷിയാകാൻ കാത്തുനിൽക്കാതെ മാസങ്ങൾക്കു മുൻപായിരുന്നു അവരുടെ വേർപാട്. സിഎംആർ യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു എനിക്കു ലഭിച്ച കന്നഡിഗരുടെ ആദ്യ സ്വീകരണം. കെ സി രാമമൂർത്തി ഐപിഎസും ഭാര്യ സബിതയുമാണ് ഈ യൂണിവേഴ്സിറ്റിയുടെ സാരഥികൾ. 1994 മുതൽ കെ സി രാമമൂർത്തി ഐപിഎസുമായി എനിക്കു പരിചയമുണ്ട്. അദ്ദേഹം പിന്നീടു രാജ്യസഭാംഗമായി.

2005 നവംബറിൽ നടന്ന ക്രിക്കറ്റ് മാച്ചിനോടനുബന്ധിച്ച് ഏഷ്യാനെറ്റിലെ കെ പി മോഹനനും അനിൽ അടൂരും കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായിരുന്ന മാത്യുവും ബാംഗ്ലൂരിൽ വന്നിരുന്നു. രാജ്യോത്സവ അവാർഡുമായി ബന്ധപ്പെട്ട് എന്നെക്കുറിച്ച് മാതൃഭൂമിയിൽ വന്ന വാർത്തകൾ അവർ കണ്ടത് ഈ അവസരത്തിലാണ്. റെജികുമാറാണ് എന്നെ അനിൽ അടൂരിനു പരിചയപ്പെടുത്തിയത്. ഇവരുടെ നിർദേശപ്രകാരമാണു ഞാൻ തിരുവനന്തപുരം ഏഷ്യാനെറ്റ് സ്റ്റുഡിയോയിൽ എത്തിയത്. അന്നു തന്നെ എന്റെ അഭിമുഖം റെക്കോഡ്‌ ചെയ്‌തു. ഏഷ്യാനെറ്റിലെ ‘സുപ്രഭാതം’ത്തിൽ വന്ന പരിപാടി കണ്ടിട്ടാണ് എൻ്റെ ബന്ധുക്കളും ആദ്യ കാല സുഹൃത്തുക്കളും അവാർഡു കിട്ടിയ വിവരം അറിഞ്ഞത്.

പൂർവ വിദ്യാർഥിയായ എനിക്കു പാനൂർ വന്ദനാ കോളേജിന്റെ ആഭിമുഖ്യത്തിൽ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. യതീന്ദ്രൻ മാസ്റ്റർ, ചന്ദ്രമോഹൻ മാസ്റ്റർ, ജയരാജൻ മാസ്റ്റർ, കരുണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വന്ദനയിലെ സ്വീകരണം. ലോകപ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാടാണ് ഈ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്‌തത്‌. ഈ യോഗത്തിൽ രാഷ്ട്രീയ ഭേദമെന്യേ എല്ലാ നേതാക്കളും സജീവമായിരുന്നു. ഉദ്ഘാടന പ്രസംഗത്തിൽ പാനൂരിലെ അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കണമെന്നു മുതുകാട് എന്നോട് ആവശ്യപ്പെട്ടിരുന്നു.

എനിക്ക് ആദ്യക്ഷരം കുറിച്ചു സത്യൻ എന്ന പേർ നൽകിയ കെകെആർ മാസ്റ്ററും അനുഗ്രഹിക്കാൻ എത്തിയിരുന്നു. ബാബു എന്ന പേരു മാറ്റി അദ്ദേഹം എനിക്കു സമ്മാനിച്ച സത്യൻ എന്ന പേരിൽ ഞാൻ അഭിമാനിക്കുകയാണ്. ഈ സ്വീകരണത്തോട് അനുബന്ധിച്ച് കൈവേലിക്കലിലെ വിനോദൻ ചുങ്കക്കാരൻ പാനൂരിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘സമക്ഷം’ സായാഹ്ന ദിനപത്രം ‘വന്ദനം’ എന്ന പേരിൽ ഒരു സപ്ലിമെൻ്റ് ഇറക്കിയിരുന്നു. എന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലെ ധാരാളം ഫോട്ടോകളും വാർത്തകളുമുള്ള ആ സപ്ലിമെൻ്റ് കണ്ടപ്പോഴാണു ജീവിതത്തിലെ കഴിഞ്ഞകാല സംഭവങ്ങൾ ക്രോഡീകരിക്കണമെന്ന ആഗ്രഹം ഉണ്ടായത്. അതിനു തുനിഞ്ഞപ്പോൾ കടമ്പകൾ ഏറെയായിരുന്നു.

പാനൂരിലെ അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കണമെന്നു ഗോപിനാഥ് മുതുകാട് ആവശ്യപ്പെട്ടതും കണ്ണൂർ ജില്ലയിൽ പ്രത്യേകിച്ചു പാനൂർ മേഖലയിൽ ബദ്ധശത്രുക്കളായി പോരാടുന്ന രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ ഈ വേദിയിൽ ഒത്തു ചേർന്നതും ഈ കുറിപ്പുകൾ കുത്തിക്കുറിക്കാൻ എനിക്കു പ്രേരണയായി. പക്ഷേ, എഴുതി വന്നപ്പോൾ അത് ഇങ്ങനെയായി.

2014ലാണ് എനിക്ക് ‘ഇൻ്റർനാഷണൽ മലയാളി അച്ചീവ്മെന്റ് അവാർഡ്’ ലഭിച്ചത്. 2014 ഒക്ടോബർ 19നു പാരീസിൽ വെച്ചു കേരള സാംസ്‌കാരിക മന്ത്രി കെ സി ജോസഫാണ് എനിക്ക് അവാർഡ് നൽകിയത്. 1982 മുതൽ 2016 വരെ തുടർച്ചയായി ഏഴ് തവണ ഇരിക്കൂറിൽ നിന്നു വിജയിച്ച കോൺഗ്രസ് എംഎൽഎയാണു കെ സി ജോസഫ്. അദ്ദേഹത്തിന്റെ ഭാര്യ സാറ ജോസഫും കൂടെ ഉണ്ടായിരുന്നു. ഞങ്ങളെല്ലാവരും ഒന്നിച്ചാണു മൂന്നു ദിവസം പാരീസിൽ ചെലവഴിച്ചത്. വെയിൽസ് രാജകുമാരി ഡയാന 1997 ഓഗസ്റ്റ് 31ന് അപകടത്തിൽ മരണപ്പെട്ട പോഡല എന്ന സ്ഥലവും പ്രണയ സാക്ഷാൽകാരത്തിനു വേണ്ടി സെനെപ്പുഴയ്ക്കു മേലെ പൂട്ട് ഇടുന്ന പാലവും രാത്രിമാർക്കറ്റും കണ്ടിരുന്നു.

ചെറുപ്പത്തിൽ പാരീസ് മിഠായി തിന്നുമ്പോൾ മുതലുള്ള ആഗ്രഹമായിരുന്നു പാരീസിൽ പോകണമെന്നത്. ലോകാത്ഭുതമായ പാരീസിലെ ഈഫൽ ടവറിൻ്റെ മുകളിലെത്തിയത് ഒരു സ്വപ്ന സാക്ഷാൽക്കാരമായിരുന്നു. ഈ യാത്രയിലാണ് അനസ്, ആന്റണി, സൂസൻ, സദൻ എന്നിവരുമായി സൗഹൃദത്തിലായത്. വളരെ കുറച്ചു മലയാളികളുള്ള പാരീസിൽ കേരള അസോസിയേഷൻ, മാഹി അസോസിയേഷൻ എന്നീ മലയാളി സംഘടനകളും കന്നഡ അസോസിയേഷനും നിലവിലുണ്ട്. എനിക്ക് അവാർഡ് ലഭിച്ചതിനെപ്പറ്റി വിഷ്ണു‌മംഗലം കുമാർ കേരളശബ്ദത്തിൽ ലേഖനം എഴുതിയിരുന്നു.

2018 സെപ്റ്റംബർ ഒന്നിനാണു ബാംഗ്ലൂർ കോർപ്പറേഷൻ അവാർഡ് നൽകി എന്നെ ആദരിച്ചത്. 1537ൽ ബാംഗ്ലൂർ നഗരം പണി കഴിപ്പിച്ച വിജയനഗര സാമ്രാജ്യത്തിൻ്റെ ഭരണാധികാരി നാടപ്രഭു ഹിരിയ കെംപെഗൗഡയുടെ പേരിലുള്ളതാണ് ഈ അവാർഡ്. ഉപമുഖ്യമന്ത്രി ഡോ. പരമേശ്വറും മേയർ സമ്പത്തും ബിബിഎംപി കമ്മീഷണർ മഞ്ജുനാഥ് ഐഎഎസും ചേർന്നാണ് എനിക്കു ബാംഗ്ലൂർ കോർപ്പറേഷൻ്റെ പരമോന്നത ബഹുമതി നൽകിയത്.

2022 മെയ് 8ന് ചെറുവാഞ്ചേരി ജെസിഐ പാനൂരിൽ നടത്തിയ സ്റ്റാർനൈറ്റ് പരിപാടിയിൽ വെച്ച് എന്നെ ആദരിച്ചു. ഡൽഹി ആസ്ഥാനമായ ദി മീഡിയ പാർട്‌ണർ ഓഫ് ഇന്ത്യ ന്യൂസും ബിസോക്സ് മീഡിയയും ചേർന്നു പ്രകൃതി ചികിത്സ, യോഗ തെറാപ്പി മേഖലയിലെ സംഭാവന പരിഗണിച്ചു ‘ലീഡേർസ് അവാർഡ്’നു തിരഞ്ഞെടുത്തിരുന്നു. 2022 ജൂൺ 17നു ഡൽഹിയിൽ പ്രോട്ടെം സ്പീക്കർ രമാദേവിയാണ് എനിക്ക് അവാർഡ് നൽകിയത്. ഇന്ത്യയിലെ 50 പ്രമുഖരെയാണ് ഇവിടെവെച്ച് ആദരിച്ചത്.

2020-21ൽ കൊറോണ വൈറസിൻ്റെ വ്യാപനത്തിൽ ലോകം മുഴുവൻ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഏകദേശം ഒരു വർഷം വീട്ടിൽത്തന്നെ കഴിയേണ്ടിവന്നു. ഈ അവസരത്തിലാണു പുസ്തകത്തിൻ്റെ മിനുക്കുപണികൾ ചെയ്‌തുതീർക്കാൻ കഴിഞ്ഞത്. ജീവിതം കൊറോണയ്ക്കു മുമ്പും പിമ്പും എന്നു വേർതിരിക്കേണ്ട അവസ്ഥയിലേക്കു ലോകം എത്തിയിരിക്കുന്നു.

പരശുരാമ നിർമിതമായ കേരളത്തിലെ 108 ക്ഷേത്രങ്ങളും പ്രധാനപ്പെട്ട കളരികളും ശ്രീ നാരായണ ഗുരുവിനാൽ പ്രതിഷ്ഠിതമായ ക്ഷേത്രങ്ങളും ചൈനീസ് ആയോധന കലയുടെ ഈറ്റില്ലമായ ഷാവോലിൻ ടെമ്പിളും കരാട്ടെയുടെ ഈറ്റില്ലമായ ജപ്പാനിലെ ഹൊക്കിനാവയും പ്രശസ്‌തമായ മറ്റു രാജ്യങ്ങളും സന്ദർശിക്കാനായി ഞാൻ ഇപ്പോഴും ജീവിക്കുന്നു.

രാഷ്ട്രീയത്തിന്റെ പേരിൽ കൊല ചെയ്യപ്പെട്ട ഹതഭാഗ്യരെ സ്മ‌രിച്ചുകൊണ്ട്, അക്രമത്തിൽ പരിക്കേറ്റു ജീവച്ഛവങ്ങളായി കാലം കഴിച്ചുകൂട്ടുന്നവരുടെയും ജയിലിലും കോടതി വരാന്തക ളിലും ഒളിവിലുമായി ജീവിതം ഹോമിക്കാൻ വിധിക്കപ്പെട്ട നിഷ്ക്രിയ യുവത്വങ്ങളുടെയും ഇവരെയെല്ലാം ഓർത്തു വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സമക്ഷത്തിലേക്കു ഞാനിതു സമർപ്പിക്കുകയാണ്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക പട്ടികയിൽ ഇനിയൊരു പേരും ചേർക്കപ്പെടില്ല എന്ന വിശ്വാസത്തോടെ, പ്രത്യാശയോടെ ‘എൻ്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഇവിടെ പുർണമാകുന്നു.

അടുത്ത അധ്യായം ▶ പുസ്തക പ്രകാശനം

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം : 

◼️അധ്യായം 1:  
പുഴമാത്രം മാറിയില്ല
◼️അധ്യായം 2:  ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ 
◼️അധ്യായം 9: ഗ്രാമീണ വിശുദ്ധി
◼️അധ്യായം 10: 
ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: പുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം 
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15: 
പൊലോളി 
◼️അധ്യായം 16: വിനോദ യാത്ര 
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19: പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം 
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
◼️അധ്യായം 22: ഘെരാവോ
◼️അധ്യായം 23: ഒരു പുരത്തറ
◼️അധ്യായം 24:
 ജാതീയതയുടെ രക്തസാക്ഷി
◼️അധ്യായം 25: കുറുപ്പാൾ
◼️അധ്യായം 26: ഡിസ്കോ ഡാന്‍സര്‍ 
◼️അധ്യായം 27: ആയോധനക്കളരിയിൽ
◼️അധ്യായം 28: അപകടം വഴി കാട്ടുന്നു
◼️അധ്യായം 29: ദേശാടനം
◼️അധ്യായം 30: കരാട്ടെ പട്ടു
◼️അധ്യായം 31: ഫിസ്‌റ്റ് ഇന്ത്യ
◼️അധ്യായം 32: പാൽമേഘക്കടലിൽ
◼️അധ്യായം 33: തൊഴിലാളിക്കരുത്ത്
◼️അധ്യായം 34: മദുവേ മാഡി നോഡു
◼️അധ്യായം 35: ധാരണയ്ക്കപ്പുറം
◼️അധ്യായം 36: സംഘടനകൾക്കൊപ്പം
◼️അധ്യായം 37: സമാജങ്ങളിലൂടെ
◼️അധ്യായം 38: മാധ്യമ വിചാരം
◼️അധ്യായം 39: പ്രവാസ വാസം
◼️അധ്യായം 40: ക്ഷേത്രായനം
◼️അധ്യായം 41: മനേഗെ ബന്നി
◼️അധ്യായം 42: ഗുരുവിനു സർക്കാരിന്റെ ആദരവ്
◼️അധ്യായം 43: അൽപം രാഷ്ട്രീയം
◼️അധ്യായം 44: ആക്ഷന്‍ കാലം
◼️അധ്യായം 45: തലഛേദി
◼️അധ്യായം 46: രക്തപ്പൂക്കളം
◼️അധ്യായം 47: നിണമണിഞ്ഞ സരസ്വതീക്ഷേത്രം
◼️അധ്യായം 48: ബലിയാടായ ബാല്യങ്ങള്‍
◼️അധ്യായം 49: കൊലക്കത്തി തേടി സിബിഐ
◼️അധ്യായം 50: രാഷ്ട്രീയ വാടകക്കൊലകൾ
◼️അധ്യായം 51: പ്രണാമം
◼️അധ്യായം 52: രാജകാരണി
◼️അധ്യായം 53: രാഷ്ട്രമീമാംസ
◼️അധ്യായം 54: നാഡീമർദന ക്രിയ 
◼️അധ്യായം 55: സിനിമാ ലോകം 
◼️അധ്യായം 56: പുനർജനി 

 

 

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാര്‍ട്ടിക്ക് വിധേയമാകണം; രമ്യാ ഹരിദാസ് എംഎല്‍എക്കെതിരെ പ്രമേയം പാസാക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികള്‍. കൂന്തള്ളൂർ,...

എസ്എംഎഫ് ദേശീയ സെമിനാർ: പോസ്റ്റർ പ്രചാരണ ക്യാമ്പയിന് തുടക്കം

ബെംഗളൂരു: സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ഡിസംബർ...

ജീവകാരുണ്യ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ

ബെംഗളൂരു: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ ബെംഗളൂരു ലീഡേഴ്‌സ് മീറ്റ് മടിവാളയിൽ...

അധ്യായം 58 📖 പുസ്‌തക പ്രകാശനം

2022 ജനുവരി 26നു 11:00 മണിക്ക് കണ്ണൂരിൽ വെച്ചു കേരള പ്രദേശ്...

ശബരിമല തീര്‍ഥാടനം; പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്‌ അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ...

പാര്‍ട്ടിക്ക് വിധേയമാകണം; രമ്യാ ഹരിദാസ് എംഎല്‍എക്കെതിരെ പ്രമേയം പാസാക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികള്‍. കൂന്തള്ളൂർ,...

എസ്എംഎഫ് ദേശീയ സെമിനാർ: പോസ്റ്റർ പ്രചാരണ ക്യാമ്പയിന് തുടക്കം

ബെംഗളൂരു: സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ഡിസംബർ...

ജീവകാരുണ്യ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ

ബെംഗളൂരു: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ ബെംഗളൂരു ലീഡേഴ്‌സ് മീറ്റ് മടിവാളയിൽ...

അധ്യായം 58 📖 പുസ്‌തക പ്രകാശനം

2022 ജനുവരി 26നു 11:00 മണിക്ക് കണ്ണൂരിൽ വെച്ചു കേരള പ്രദേശ്...

ശബരിമല തീര്‍ഥാടനം; പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്‌ അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ...

നവരാത്രി; തിങ്കളാഴ്ചയും പൊതു അവധി

തിരുവനന്തപുരം: നവരാത്രി പ്രമാണിച്ച്‌ തിങ്കളാഴ്ച സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ്സ്...

രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി...

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈല്‍ സജീവിന്റെ ശരീരത്തില്‍ അനുവദനീയമായതിന്റെ അഞ്ചിരട്ടിയിലേറെ മദ്യം

കൊച്ചി: നെടുമ്പാശ്ശേരിയില്‍ വൻ അപകടമുണ്ടാക്കിയ മിനി കൂപ്പർ കാറോടിച്ച പ്രതി സുഹൈല്‍...

Related Articles

Popular Categories