യാത്രക്കാർ ശ്രദ്ധിക്കുക; കേരളത്തിൽ പരശുറാം ഉൾപ്പെടെ നിരവധി ട്രെയിനുകൾ വൈകിയോടുന്നു; രണ്ട് സർവീസുകൾ ഭാഗികമായി റദ്ദാക്കി

കൊച്ചി: കളമശേരി റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ ജോലികൾ നടക്കുന്നതിനാൽ കേരളത്തിൽ ഇന്ന് ട്രെയിനുകൾ കൂട്ടത്തോടെ വൈകുമെന്ന് റെയിൽവേ അറിയിച്ചു. ഇന്ന് വിവിധ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം Eഏർപ്പെടുത്തിയിട്ടുണ്ട് ചില ട്രെയിനുകളുടെ സർവീസുകൾ ഭാ​ഗീകമായി റദ്ദാക്കി.

ഭാഗികമായി റദ്ദാക്കിയ സർവീസുകൾ

ട്രെയിൻ നമ്പർ 26651 – കെഎസ്ആർ ബെംഗളൂരു – എറണാകുളം ജങ്ഷൻ വന്ദേ ഭാരത് എക്സ്പ്രസ്സ്
ഒക്ടോബർ 27-ന് കെ എസ് ആർ ബെംഗഗളൂരുവിൽ നിന്ന് പുറപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസ്സ് തൃശൂരിൽ സർവീസ് അവസാനിപ്പിക്കും. തൃശൂരിനും എറണാകുളം ജങ്ഷനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കി.

ട്രെയിൻ നമ്പർ 26652 – എറണാകുളം ജങ്ഷൻ – കെ എസ് ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്സ്
ഒക്ടോബർ 27ന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെടേണ്ട വന്ദേ ഭാരത് എക്സ്പ്രസ്സ് തൃശൂരിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുന്നത്. എറണാകുളം ജങ്ഷനും തൃശൂരിനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കി.

സമയം പുനഃക്രമീകരിച്ചവ
ട്രെയിൻ നമ്പർ 12617 – എറണാകുളം ജങ്ഷൻ – ഹസ്രത്ത് നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്

ഉച്ചയ്ക്ക് 13.25ന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെടേണ്ട ഈ ട്രെയിൻ 1 മണിക്കൂർ 30 മിനിറ്റ് വൈകി വൈകുന്നേരം 14.55ന് മാത്രമേ പുറപ്പെടുകയുള്ളൂ.

താഴെ പറയുന്ന ട്രെയിനുകൾ യാത്രയ്ക്കിടയിൽ നൽകിയിരിക്കുന്ന സമയം വൈകി ഓടും

ട്രെയിൻ നമ്പർ 16649 – മംഗളൂരു – കന്യാകുമാരി പരശുറാം എക്സ്പ്രസ്സ്: 1 മണിക്കൂർ 15 മിനിറ്റ്

ട്രെയിൻ നമ്പർ 16346 – തിരുവനന്തപുരം – ലോകമാന്യ തിലക് ടെർമിനസ് നേത്രാവതി എക്സ്പ്രസ്സ്: 1 മണിക്കൂർ 20 മിനിറ്റ്

ട്രെയിൻ നമ്പർ 22642 – ഷാലിമാർ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ്: 50 മിനിറ്റ്

ട്രെയിൻ നമ്പർ 20924 – ഗാന്ധിധാം – തിരുനെൽവേലി എക്സ്പ്രസ്സ്: 45 മിനിറ്റ്

ട്രെയിൻ നമ്പർ 19577 – തിരുനെൽവേലി – ജാംനഗർ എക്സ്പ്രസ്സ്: 40 മിനിറ്റ്

ട്രെയിൻ നമ്പർ 22504 – ദിബ്രൂഗഡ് – കന്യാകുമാരി വിവേക് എക്സ്പ്രസ്സ്: 25 മിനിറ്റ്

ട്രെയിൻ നമ്പർ 12201 – ലോകമാന്യ തിലക് ടെർമിനസ് – തിരുവനന്തപുരം നോർത്ത് ഗരീബ് രഥ് എക്സ്പ്രസ്സ്: 25 മിനിറ്റ്

ട്രെയിൻ നമ്പർ 56317 – ഗുരുവായൂർ – എറണാകുളം പാസഞ്ചർ: 15 മിനിറ്റ്

SUMMARY: Several trains in Kerala, including the Parashuram Express, are running late; two services have been partially cancelled.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിച്ചേക്കും

തിരുവനന്തപുരം: കേരളത്തിലെ എം എല്‍ എമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നു. ശമ്പളം...

നോർക്ക കെയർ ഇൻഷുറൻസ് പുതുക്കൽ വൈകുന്നു; ആശങ്കയിൽ പ്രവാസികൾ

ബെംഗളൂരു: മറുനാടൻ മലയാളികൾക്കായി നടപ്പാക്കിയ നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ...

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. കഴിഞ്ഞ ആഴ്ച കുത്തനെ ഇടിയുകയായിരുന്ന...

വീണാ ജോര്‍ജിനെ ആക്രമിച്ച കേസ്; ഡോക്‌ടര്‍മാരുടെ മൊഴിയെടുത്ത് എസ്‌ഐടി

കണ്ണൂർ: മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ കെഎസ്‌യു...

2026ലെ ബലോൺ ദി ഓർ പു​ര​സ്‌​കാ​രം ഹാ​രി കെ​യ്‌​നി​ന്; 25 വർഷങ്ങൾക്കുശേഷം നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷ് താരം

ല​ണ്ട​ൻ: ബാ​ല​ൺ ഡി ​ഓ​ർ 2026 പു​ര​സ്‌​കാ​ര​ച്ച​ട​ങ്ങി​ൽ തി​ള​ങ്ങി ബാ​ഴ്‌​സ​ലോ​ണ താ​ര​ങ്ങ​ൾ....

ചേരാനല്ലൂര്‍ വാഹനാപകടം: ജഡ്ജിയെ ചോദ്യം ചെയ്തു

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ അപകടമുണ്ടാക്കിയ 17കാരന്റെ ജാമ്യം റദ്ദാക്കാന്‍ നടപടികളുമായി...

ചുഴലിക്കാറ്റ് ‘അർണബ്’ തീരത്തേക്ക്; ഒഡിഷയിലും ആന്ധ്രയിലും ജാഗ്രത, സ്കൂളുകൾക്ക് അവധി

വിശാഖപട്ടണം/ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘അർണബ്’ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതോടെ...

കുന്ദലഹള്ളി കേരളസമാജം ഭാരവാഹികൾ

ബെംഗളൂരു: കുന്ദലഹള്ളി കേരള സമാജത്തിന്റെ 2026-28 വർഷങ്ങളിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. വാർഷിക...

Related Articles

Popular Categories