കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് പതിനേഴുകാരൻ മരിച്ചു. കല്ലുവെട്ടാങ്കുഴി ഹയർസെക്കൻഡറി സ്കൂള്‍ വിദ്യാർഥിയായ ആകാശാണ് (17) ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. കുളത്തൂപ്പുഴ സാംനഗർ റോഡില്‍ നിന്നും അഞ്ചല്‍ റോഡിലേക്ക് ചായ കുടിക്കാനായി ബൈക്കില്‍ പോകവെയാണ് അപകടമുണ്ടായത്.
പച്ചക്കട ഭാഗത്ത് വെച്ച് ആകാശ് സഞ്ചരിച്ചിരുന്ന ബൈക്ക് പെട്ടെന്ന് നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലും തൊട്ടടുത്ത വീടിന്റെ മതിലിലും ശക്തമായി ഇടിച്ചു മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ആകാശിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ ജീവൻ രക്ഷിക്കാനായില്ല.
SUMMARY: 17-year-old dies after his bike goes out of control and crashes into a wall while he was out for tea at night
















