പ്രിയദര്‍ശിനി പദ്ധതി: സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്. ബസുടമകളുടെ ആറ് സംഘടനകള്‍ ഉള്‍പ്പെട്ട സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രിയദര്‍ശിനി സര്‍വീസ് മൂലമുണ്ടായ നഷ്ടത്തിന് സര്‍ക്കാര്‍ പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സമരവുമായി ബന്ധപ്പെട്ട വിഷയം ഈ മാസം 16ന് സർക്കാരിനെ അറിയിച്ചിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടായില്ലെന്ന് സംഘടനകള്‍ വ്യക്തമാക്കി.

ഈ സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്നും ബസുടമകള്‍ അറിയിച്ചു. പാലക്കാട് ചേര്‍ന്ന സംയുക്ത സ്വകാര്യ ബസ് ഉടമകളുടെ യോഗത്തിലാണ് തീരുമാനം. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ, ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം, ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ, കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, കേരള ബസ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം.

സെപ്തംബർ രണ്ടിന് സർക്കാർ നിയോഗിച്ച പ്രത്യേക കമ്മീഷൻ സ്വകാര്യ ബസ് മേഖലയുടെ നഷ്ടം പരിഹരിക്കാൻ സ‌ർക്കാരിന് മുന്നില്‍ നിർദേശങ്ങള്‍ വച്ചിരുന്നു. എന്നാല്‍ ആ നിർദേശങ്ങള്‍ പാലിക്കാൻ സർക്കാർ ശ്രമിച്ചില്ലെന്നാണ് ബസുടമകളുടെ ആരോപണം. സമരം പരമാവധി ഒഴിവാക്കാൻ ശ്രമിച്ചു. യാത്രക്കാരെ ബുദ്ധിമുട്ടിക്കരുത് എന്നാണ് ഞങ്ങളുടെ നിലപാട്. എന്നാല്‍ സർക്കാർ സഹായിക്കാൻ തയ്യാറല്ലാത്ത സാഹചര്യത്തില്‍ പണിമുടക്കല്ലാതെ വേറെ വഴിയില്ലെന്ന് ബസുടമകള്‍ വ്യക്തമാക്കി.

SUMMARY: Priyadarshini Project: Private Bus Owners to Begin Indefinite Hunger Strike

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്

കൊച്ചി: പി.എസ്.സി പരീക്ഷാക്രമക്കേടിലെ സത്യം എന്തൊക്കെ തടസ്സങ്ങളുണ്ടായാലും ഒടുവില്‍ പുറത്തുവരുമെന്ന് ഹൈക്കോടതി...

സുഡാനിലെ നയാലയില്‍ ഡ്രോണ്‍ ആക്രമണം; 21 പേര്‍ കൊല്ലപ്പെട്ടു, 40 പേര്‍ക്ക് പരുക്ക്

ഖാര്‍ത്തൂം: സുഡാനിലെ പടിഞ്ഞാറൻ ദാർഫർ മേഖലയിലെ ന്യാല നഗരത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍...

ഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജി; തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കാൻ കൂടുതല്‍ സമയം അനുവദിച്ച്‌ സുപ്രീം കോടതി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്...

അനധികൃതമായി മദ്യം കൈവശം വച്ച കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാവീട്ടില്‍ എക്‌സൈസ് സംഘം മൊഴിയെടുക്കാനെത്തി

വയനാട്: അബ്‌കാരി കേസില്‍ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ...

രാത്രി ചായ കുടിക്കാൻ പോയി; നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച്‌ 17-കാരൻ മരിച്ചു

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് പതിനേഴുകാരൻ മരിച്ചു. കല്ലുവെട്ടാങ്കുഴി ഹയർസെക്കൻഡറി...

സംസ്ഥാനത്ത് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിച്ചേക്കും

തിരുവനന്തപുരം: കേരളത്തിലെ എം എല്‍ എമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നു. ശമ്പളം...

നോർക്ക കെയർ ഇൻഷുറൻസ് പുതുക്കൽ വൈകുന്നു; ആശങ്കയിൽ പ്രവാസികൾ

ബെംഗളൂരു: മറുനാടൻ മലയാളികൾക്കായി നടപ്പാക്കിയ നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ...

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. കഴിഞ്ഞ ആഴ്ച കുത്തനെ ഇടിയുകയായിരുന്ന...

Related Articles

Popular Categories