കൊച്ചി: ചേരാനെല്ലൂരിൽ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച വാഹനമിടിച്ച് തട്ടുകടക്കാരനായ ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിൽ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ചേരനെല്ലൂർ സി.ഐ, എസ്.എച്ച്.ഒ, എ.എസ്.ഐ, സിവിൽ പോലീസ് ഓഫീസർ എന്നിവരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സി.ഐ ശ്യാം കുമാർ, എസ്.എച്ച്.ഒ വിശ്വജിത്ത്, ഗ്രേഡ് എസ്.ഐ മനോജ്, സി.പി.ഒ അരുൺ ജിത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും നിയമനടപടിയില്‍ പോലീസെന്നോ ജഡ്ജിയെന്നോ വ്യത്യാസമുണ്ടാകില്ലെന്നും എഡിജിപി പി വിജയന് നേരത്തെ പറഞ്ഞിരുന്നു. പിന്നാലെയാണ് നടപടി. സംഭവത്തില്‍ പോലീസിന് പ്രാഥമിക ഘട്ടത്തില്‍ വീഴ്ച സംഭവിച്ചതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരം എഡിജിപി പി വിജയന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
SUMMARY: Cheranalloor road accident; four police officers, including the SHO, suspended.
















