കര്‍ണാടകയിൽ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു, ഒരു കോടിയോളം പേര്‍ പുറത്ത്

ബെംഗളൂരു: പ്രത്യേക തീവ്ര പരിശോധനാ പ്രക്രിയയ്ക്ക് ശേഷം കര്‍ണാടകയിൽ അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കി. നിലവിൽ വോട്ടര്‍മാരുടെ എണ്ണത്തിൽ ഏകദേശം 99.32 ലക്ഷം പേരുടെ കുറവ് ഉണ്ടായിട്ടുണ്ട്.  ചൊവാഴ്‌ച പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ 4,55,00,011 (നാല് കോടി അമ്പത്തിയഞ്ച് ലക്ഷത്തി പതിനൊന്ന്) വോട്ടർമാരാണുള്ളത്. സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ നടപടികൾക്ക് മുമ്പ് 5,54,32,314 വോട്ടർമാരുണ്ടായിരുന്നു. അതായത്, നിലവിലെ പട്ടികയിൽ ഏകദേശം 99.32 ലക്ഷം വോട്ടർമാരാണ് ഒഴിവാക്കപ്പെട്ടത്.

1.07 കോടിയിലധികം പേരുകള്‍ ഒഴിവാക്കിയിരുന്ന കരട് പട്ടികയുമായി താരതമ്യംചെയ്യുമ്പോള്‍, അന്തിമ പട്ടികയില്‍ 8.64 ലക്ഷം വോട്ടര്‍മാരെ പുതുതായി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പ്രസീദ്ധീകരിച്ച വോട്ടര്‍ പട്ടിക ഇസിഐ വെബ്സൈറ്റില്‍ നിന്ന് ലഭ്യമാകും.

അന്തിമ വോട്ടർ പട്ടികയിൽ 2.25 കോടിയിലധികം പുരുഷന്മാരും 2.29 കോടി സ്ത്രീകളും 2,841 മൂന്നാം ലിംഗ വോട്ടർമാരും ഉൾപ്പെടുന്നു. ഇതിൽ 18-നും 19-നും ഇടയിൽ പ്രായമുള്ള 6.83 ലക്ഷത്തിലധികം വോട്ടർമാരും 85 വയസ്സിന് മുകളിലുള്ള 3.92 ലക്ഷത്തിലധികം ആളുകളും ഉൾപ്പെടുന്നു.

താമസം മാറിയവർ അല്ലെങ്കിൽ വിവരശേഖരണ സമയത്ത് കണ്ടെത്താൻ കഴിയാത്തവർ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുത്തി കരട് പട്ടികയിൽ നിന്ന് 80.62 ലക്ഷം പേരുകൾ നീക്കം ചെയ്തിരുന്നു. വോട്ടർമാർ മരണപ്പെട്ടതായി രേഖപ്പെടുത്തിയതിനാൽ 16.39 ലക്ഷം എൻട്രികളും, ഇരട്ടിപ്പ് കണ്ടെത്തിയതിനാൽ ഏഴ് ലക്ഷത്തിലധികം എൻട്രികളും, “മറ്റുള്ളവ” എന്ന വിഭാഗത്തിന് കീഴിൽ 3.83 ലക്ഷം എൻട്രികളും നീക്കം ചെയ്തു. താമസം മാറിയതുകൊണ്ടോ കണ്ടെത്താൻ സാധിക്കാത്തതുകൊണ്ടോ പേര് നീക്കം ചെയ്യപ്പെട്ടവർ, പട്ടികയിൽ വീണ്ടും പേര് ഉൾപ്പെടുത്തുന്നതിനായി ഫോം 6 അപേക്ഷ സമർപ്പിക്കേണ്ടതുണ്ടായിരുന്നു. പുതിയ വോട്ടർമാരുടെ അപേക്ഷകൾ ഉൾപ്പെടെ ആകെ 7,87,534 അപേക്ഷകളാണ് തിരഞ്ഞെടുപ്പ് അധികൃതർക്ക് ലഭിച്ചത്.

എസ്ഐആർ പട്ടികയിൽ പേരുകൾ പരിശോധിക്കാം
കർണാടക എസ്ഐആർ പട്ടികയിൽ പേരുകൾ പരിശോധിക്കുന്നതിനായി, ഔദ്യോഗിക വെബ്‌സൈറ്റിൽ വോട്ടർമാർ ‘Search by EPIC’ എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക. തുടർന്ന് തങ്ങളുടെ വോട്ടർ ഐഡി നമ്പർ നൽകി, സംസ്ഥാനമായി ‘കർണാടക’ തെരഞ്ഞെടുക്കുക. ശേഷം ക്യാപ്‌ച കൃത്യമായി നൽകി ‘Search’ (തിരയുക) എന്നതിൽ ക്ലിക്ക് ചെയ്യുക.

പോർട്ടലിൽ ‘No Result Found’ (ഫലമൊന്നും കണ്ടെത്തിയില്ല) എന്ന് കാണിക്കുകയാണെങ്കിൽ, തങ്ങളുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടുവെന്ന് ഉറപ്പിക്കുന്നതിന് മുമ്പ്, ഔദ്യോഗിക വോട്ടർ പട്ടികയുമായി വിവരങ്ങൾ ഒത്തുനോക്കുകയോ തെരഞ്ഞെടുപ്പ് അധികൃതരുമായി ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.
SUMMARY: Final electoral roll published in Karnataka; around 10 million people left out.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശ്വാസതടസ്സം; കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ ആശുപത്രിയിൽ...

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്ത്: യുവതി പിടിയിൽ

പാ​ല​ക്കാ​ട്: വ​ട​ക്കാ​ഞ്ചേ​രി​യി​ൽ154.27​ഗ്രാം എം​ഡി​എം​എ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. ബെംഗളൂ​രു​വി​ൽ...

ചേരാനല്ലൂര്‍ വാഹനാപകടം; എസ് എച്ച് ഒ ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കൊച്ചി: ചേരാനെല്ലൂരിൽ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച വാഹനമിടിച്ച് തട്ടുകടക്കാരനായ ജയബാലകൃഷ്ണൻ...

മണ്ണാറശ്ശാല ആയില്യം മഹോത്സവം, പരുമല പള്ളി പെരുന്നാള്‍; ആലപ്പുഴ ജില്ലയില്‍ നവംബര്‍ രണ്ടിന് പ്രാദേശിക അവധി

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ നവംബര്‍ രണ്ടിന് പ്രാദേശിക അവധി പ്രഖ്യാപിച്ച്‌ ജില്ലാ...

ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ തള്ളിയിട്ടു; രാഹുല്‍ ഗാന്ധിയോട് വിശദീകരണം തേടി സുപ്രിം കോടതി

ഡൽഹി: ഓക്ടോബർ 12-ന് സുപ്രീം കോടതിയലേക്ക് നടന്ന പ്രതിപക്ഷ മാർച്ചിനിടെ ഗർഭിണിയായ...

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്

കൊച്ചി: പി.എസ്.സി പരീക്ഷാക്രമക്കേടിലെ സത്യം എന്തൊക്കെ തടസ്സങ്ങളുണ്ടായാലും ഒടുവില്‍ പുറത്തുവരുമെന്ന് ഹൈക്കോടതി...

സുഡാനിലെ നയാലയില്‍ ഡ്രോണ്‍ ആക്രമണം; 21 പേര്‍ കൊല്ലപ്പെട്ടു, 40 പേര്‍ക്ക് പരുക്ക്

ഖാര്‍ത്തൂം: സുഡാനിലെ പടിഞ്ഞാറൻ ദാർഫർ മേഖലയിലെ ന്യാല നഗരത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍...

പ്രിയദര്‍ശിനി പദ്ധതി: സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്....

Related Articles

Popular Categories