തേനി: തമിഴ്നാട്ടിലെ തേനി ജില്ലാ ജയിലിൽനിന്ന് രക്ഷപ്പെട്ട 17 വിചാരണത്തടവുകാരിൽ എട്ടുപേരെക്കൂടി പൊലീസ് പിടികൂടി. ഇതോടെ പിടിയിലായവരുടെ എണ്ണം 13 ആയി. ഇനി നാലുപേരെക്കൂടി കണ്ടെത്താനുണ്ട്. ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം ഉൾപ്പെടെ ശക്തമായ തിരച്ചിലാണ് പൊലീസ് നടത്തുന്നത്. ജയിൽ ചാടിയ അഞ്ചുപേരെ നേരത്തേ വിവിധ സ്ഥലങ്ങളിൽനിന്ന് പൊലീസ് പിടികൂടിയിരുന്നു. തുടർന്ന്, തടവുകാർ രക്ഷപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിലും ജയിലിന് സമീപത്തെ കാടുപിടിച്ച പ്രദേശങ്ങളിലും ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് എട്ടുപേരെക്കൂടി കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. ശേഷിക്കുന്ന നാലുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
സംഭവത്തില്‍ ഒമ്പത് ജയില്‍ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥന് അറിയിച്ചു. കൃത്യവിലോപം കാണിച്ചതിനാണ് നടപടി. ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ്) ഡോ. സന്ദീപ് റായ് റാത്തോഡ്, ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് ആര് കനകരാജ്, മധുര ഡി ഐ ജി (പ്രിസണ്‍സ്) എ മുരുകേശന്, സൗത്ത് സോണ്‍ ഐ ജി പി. എസ് വിജയേന്ദ്ര ബിദാരി സംഭവസ്ഥലം സന്ദര്‍ശിച്ചു. ഇവര്‍ ജയിലധികൃതരുമായി സംസാരിക്കുകയും ജയില്‍ പരിസരത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.
SUMMARY: Jailbreak in Theni; 13 of the 17 escaped prisoners have been captured.
















