ന്യൂയോർക്ക്: ഇന്റർനെറ്റ് സംസ്കാരത്തിൽ പ്രചാരം നേടിയ ‘Maxxing’ എന്ന പദത്തെ 2026-ലെ വർഷത്തെ വാക്കായി ഡിക്ഷ്ണറി ഡോട്ട്. കോം പ്രഖ്യാപിച്ചു. ഒരു കാര്യത്തെ പരമാവധി പ്രയോജനപ്പെടുത്തുക, ഒരു കഴിവോ ജീവിതത്തിന്റെ ഏതെങ്കിലും വശമോ കഴിയുന്നത്ര മെച്ചപ്പെടുത്തുക എന്നിങ്ങനെയാണ് ഈ പദത്തിന്റെ പൊതുവായ അർഥം.
മാക്സിമം, മാക്സിമൈസ് എന്നീ വാക്കുകളുമായി ബന്ധമുള്ള ‘Maxxing’ സാമൂഹികമാധ്യമങ്ങളിലൂടെ യുവതലമുറയ്ക്കിടയിൽ പ്രചാരം നേടുകയായിരുന്നു. ഇപ്പോൾ ഒറ്റയ്ക്കും മറ്റു വാക്കുകളോടു ചേർത്തും ഈ പ്രയോഗം ഉപയോഗിക്കുന്നുണ്ട്.
ലുക്സ് മാക്സിം എന്നത് ഒരാളുടെ ശാരീരിക ആകർഷണീയത മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെയാണ് സൂചിപ്പിക്കുന്നത്. വ്യായാമം, ചിട്ടയായ പരിചരണം, വസ്ത്രധാരണത്തിലെ മാറ്റങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടാം.
ഉറക്കത്തിന്റെ ഗുണനിലവാരവും ദൈർഘ്യവും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെയും വ്യായാമത്തിലൂടെ ശാരീരികക്ഷമത പരമാവധി ഉയർത്തുന്നതിനെയും ഈ വാക്കിലൂടെ സൂചിപ്പിക്കുന്നു. ജോലിസ്ഥലത്ത് കൃത്രിമബുദ്ധി ഉപകരണങ്ങൾ പരമാവധി ഉപയോഗിക്കുന്നതിനെയും വിശേഷിപ്പിക്കുന്നുണ്ട്.
അതേസമയം, എല്ലാ കാര്യങ്ങളും കൂടുതൽ മികച്ചതാക്കണമെന്ന അമിതമായ സമ്മർദത്തെ പരിഹസിക്കാനും ‘Maxxing’ എന്ന പ്രയോഗം ഉപയോഗിക്കുന്നു. അതിനാൽ ഈ വാക്ക് സ്വയം മെച്ചപ്പെടുത്താനുള്ള ശ്രമം എന്ന അർഥത്തിലും അതിരുകടന്ന മെച്ചപ്പെടുത്തൽ പ്രവണതയെ കളിയാക്കുന്ന രീതിയിലും പ്രചാരത്തിലുണ്ട്.
SUMMARY: ‘Maxxing’ is the word of the year; Dictionary.com recognizes a trend from internet culture.















