കന്നഡ രാജ്യോത്സവത്തോടനുബന്ധിച്ച് എച്ച്.എം.ടിയുടെ ‘കന്നഡിഗ’ വാച്ചുകൾ

ബെംഗളൂരു: കന്നഡ രാജ്യോത്സവത്തോടനുബന്ധിച്ച് പുതിയ ‘കന്നഡിഗ’ വാച്ച് മോഡലുകൾ പുറത്തിറക്കി ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് (എച്ച്.എം.ടി). കന്നഡ ഭാഷയുടെയും കർണാടകയുടെ സാംസ്കാരിക പൈതൃകത്തിന്റെയും അടയാളങ്ങൾ ഉൾക്കൊള്ളിച്ചാണ് പുതിയ വാച്ചുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേന്ദ്ര വൻകിട വ്യവസായ മന്ത്രി എച്ച്.ഡി. കുമാരസ്വാമിയാണ് ബെംഗളൂരുവിലെ ജാലഹള്ളി എച്ച്‌എംടി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഈ വാച്ചുകൾ ലോഞ്ച് ചെയ്തത്.

വാച്ചുകളുടെ ഡയലിൽ കന്നഡ അക്കങ്ങളും സംസ്ഥാനത്തിന്റെ സാംസ്കാരിക പ്രതീകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ചെയിൻ, ലെതർ സ്ട്രാപ്പ് പതിപ്പുകളിലായി എട്ട് മോഡലുകളാണ് പുറത്തിറക്കിയതെന്നാണ് റിപ്പോർട്ട്. 3,500 മുതൽ 3,600 രൂപ വരെയാണ് വില.

കന്നഡ ഭാഷയോടും സംസ്ഥാനത്തിന്റെ പാരമ്പര്യത്തോടുമുള്ള ആദരവ് പ്രകടിപ്പിക്കുന്ന തരത്തിലാണ് വാച്ചുകളുടെ രൂപകൽപ്പന. രാജ്യോത്സവ ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ ഈ പ്രത്യേക ശേഖരം കന്നഡിഗർക്കിടയിൽ ശ്രദ്ധ നേടുമെന്നാണ് പ്രതീക്ഷ.

കന്നഡ ഭാഷയോടും സംസ്‌കാരത്തോടുമുള്ള ആദരസൂചകമായി ഡിസൈൻ ചെയ്ത ഈ പുതിയ ശേഖരം എച്ച്‌എംടി ബ്രാൻഡിനെ വിപണിയിൽ പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്ര ശ്രമങ്ങളുടെ ഭാഗം കൂടിയാണ്. എച്ച്.എം.ടി ഷോറൂമുകൾ വഴി ഇവ ലഭ്യമാക്കാനാണ് തീരുമാനം.

SUMMARY: HMT’s ‘Kannadiga’ watches in connection with Kannada Rajyotsava

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണത്തിന് നേട്ടം; വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് പവന് 360 രൂപയാണ്...

ആരോ​ഗ്യ സർവകലാശാല കലോത്സവത്തിനിടെ സംഘർഷം; വിദ്യാർഥികൾക്ക് പരുക്ക്, നാലുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കേരള ആരോഗ്യ-ശാസ്ത്ര സര്‍വകലാശാല സൗത്ത് സോണ്‍ കലോത്സവത്തിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ നാല്...

കർണാടകയിൽ ശക്തമായ മഴ മുന്നറിയിപ്പ്; വിവിധ മേഖലകളിൽ ജാഗ്രത

ബെംഗളൂരു: കർണാടകയിലെ വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ...

സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസ്; തൊപ്പിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ...

സംസ്ഥാനത്ത് മഴ തുടരും; ആറു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: മുറാസു ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ തുടരും. ഇന്ന് ആറു...

തമിഴ്‌നാടിനായി സ്വന്തം സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍; എതിര്‍പ്പുമായി ഡിഎംകെയും ബിജെപിയും

ചെന്നൈ: തമിഴ്‌നാടിനായി സ്വന്തമായി ഒരു സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി തമിഴ്‌നാട്...

കർണാടകയിൽ നവംബർ 5 മുതൽ ബസ് നിരക്ക് വർധന

ബെംഗളൂരു: സംസ്ഥാനത്ത് പാൽ വില വർധനയ്ക്ക് പിന്നാലെ ബസ് യാത്രാ നിരക്കും ...

തൃശൂരിൽ മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾക്ക് വെടിയേറ്റു

തൃശൂർ: വരന്തരപ്പിള്ളി വേലൂപ്പാടത്ത് ഒന്നിച്ച് മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾക്ക്...

Related Articles

Popular Categories