വാഷിങ്ടണ്‍: ഇറാനിലെ ഖേഷം ദ്വീപില്‍ അമേരിക്കന്‍ സൈന്യം വീണ്ടും ആക്രമണം നടത്തിയതായി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനത്തെയാണ് ആക്രമണം ലക്ഷ്യമിട്ടതെന്നും ട്രംപ് വ്യക്തമാക്കി.
ആഗോള എണ്ണക്കടത്തിന് നിർണായകമായ ഹോർമുസ് കടലിടുക്കിന് സമീപമാണ് ഈ മേഖല. ദ്വീപിൽ രണ്ട് മിസൈലുകൾ പതിച്ചതായി ഇറാന്റെ അർധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നീം റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ നാശനഷ്ടങ്ങളുണ്ടായോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതിനിടെ യു.എസ് സേനയുടെ ഡ്രോൺ ഇറാൻ വെടിവിച്ചിട്ടതായും റിപ്പോർട്ടുണ്ട്.
ഇറാനുമായുള്ള ചര്‍ച്ചകളില്‍ വലിയ പുരോഗതിയുണ്ടായെന്ന് അവകാശപ്പെടുന്നതിനിടെയാണ് ആക്രമണവിവരം പുറത്തുവന്നത്. അതേസമയം, ഇറാനുമായി ചർച്ചകൾ തുടരുകയാണെന്ന് ട്രംപ് പറഞ്ഞു. മേഖലയിൽ സംഘർഷം കുറയ്ക്കുന്നതിനായി ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മധ്യസ്ഥ ശ്രമങ്ങൾ തുടരുന്നതായും റിപ്പോർട്ടുണ്ട്.
SUMMARY: U.S. attack on Khesham Island again; Trump confirms
















