കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല; നാലുവയസ്സുകാരി ഉൾപ്പെടെ മൂന്നുപേർക്ക് രോഗബാധ

മലപ്പുറം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ. മലപ്പുറം നിലമ്പൂരിൽ നാല് വയസ്സുകാരി ഉൾപ്പെടെ മൂന്ന് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. അമരമ്പലത്തെ ലഘുഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച നാല് വയസ്സുകാരിക്കും, പാലുണ്ടയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മറ്റ് രണ്ടുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

മേഖലയിൽ 23-ഓളം പേർ വയറിളക്കം, ഛർദ്ദി, കടുത്ത വയറുവേദന എന്നീ ഷിഗെല്ല രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച കൂടുതൽ ആളുകളുടെ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്. രോഗബാധയ്ക്ക് കാരണമായെന്ന് കരുതുന്ന കടകൾ അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.

മലിനമായ വെള്ളത്തിൽ നിന്നും ഭക്ഷണത്തിൽ നിന്നുമാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും പടരുന്നത്. രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പകരാം. രോഗബാധയുണ്ടായി 1 മുതൽ 7 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. സംഭവത്തെ തുടർന്ന് മേഖലയിൽ ശുചീകരണവും പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്. വ്യക്തിശുചിത്വം പാലിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക എന്നിവ പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിച്ചു.

കോഴിക്കോട് മേപ്പയിൽ സ്‌കൂളിലെ മൂന്ന് വിദ്യാർഥികൾക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. സ്‌കൂളിലെ കിണർവെള്ളത്തിൽ നിന്നാണ് രോഗ ബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. നിരവധി കുട്ടികൾ രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. ചികിത്സയിലുള്ളവരുടെ ആരോഗ്യ നിലയിൽ ആശങ്കയില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സ്‌കൂളിന് താൽക്കാലികമായി അവധി നൽകിയിരിക്കുകയാണ്.
SUMMARY: Shigella reported in Malappuram following Kozhikode; three people, including a four-year-old girl, infected.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉത്തർപ്രദേശിൽ ട്രക്ക് ട്രാക്ടർ-ട്രോളിയിലേക്ക് ഇടിച്ചുകയറി അപകടം: 5 മരണം, 17 പേർക്ക് പരുക്കേറ്റു

ലഖ്നൗ: ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിൽ അമിതവേഗതയിലെത്തിയ ട്രക്ക് ട്രാക്ടർ-ട്രോളിയിലേക്ക് ഇടിച്ചുകയറി വൻ...

മെസിയുടെ പേരില്‍ തട്ടിപ്പ്; ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് ഇ​ഡി

കൊച്ചി: മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക...

ഖേഷം ദ്വീപിൽ വീണ്ടും യു.എസ് ആക്രമണം; സ്ഥിരീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: ഇറാനിലെ ഖേഷം ദ്വീപില്‍ അമേരിക്കന്‍ സൈന്യം വീണ്ടും ആക്രമണം നടത്തിയതായി...

സ്വർണ വിലയിൽ ഇന്നും നേരിയ വർധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. പവന് 80 രൂപ...

പെൻഷൻകാർക്കും സ​ർ​ക്കാ​ർ ജീവനക്കാർക്കും ക്ഷാമബത്ത 18 ശതമാനമായി വർധിപ്പിച്ച് ക​ർ​ണാ​ട​ക

ബെംഗ​ളൂ​രു: സം​സ്ഥാ​നത്തെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത (ഡി.​എ) അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ന്‍റെ 15.75...

റെയില്‍പാളം മുറിച്ച് കടക്കുന്നത് ക്രിമിനൽ കുറ്റം; അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് ട്രൈബ്യൂണൽ

കൊച്ചി: റെയില്‍പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടിയുണ്ടാകുന്ന അപകടത്തില്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന്...

സർക്കാർ ജീവനക്കാരെ കരാറടിസ്ഥാനത്തിലേ നിയമിക്കാവൂ, എന്നാലേ ഉത്തരവാദിത്വം ഉണ്ടാകൂ- ജസ്റ്റിസ് ബി.വി. നാഗരത്‌ന

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കണമെന്ന അഭിപ്രായവുമായി സുപ്രീംകോടതി ജഡ്ജി...

Related Articles

Popular Categories