ബെംഗളൂരു: ബെംഗളൂരു സൗത്ത് റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച ‘മുസാബക്ക 26’ ഇസ്ലാമിക് ആർട്ട് ഫെസ്റ്റിൽ ബൊമ്മനഹള്ളി മലബാർ മുസ്ലിം അസോസിയേഷനു കീഴിലുള്ള മഹ്മൂദിയ മദ്രസയ്ക്ക് വിജയം. വിദ്യാർത്ഥി വിഭാഗത്തിലും മുഅല്ലിം വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയാണ് മഹ്മൂദിയ മദ്രസ ഇരട്ട കിരീടം സ്വന്തമാക്കിയത്.
റെയിഞ്ചിലെ 15 മദ്രസകൾ പങ്കെടുത്ത കലാ-സാഹിത്യ മത്സരങ്ങളിൽ വിദ്യാർത്ഥികളും അധ്യാപകരും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവെച്ചു. സമാപന സമ്മേളനത്തിൽ റെയിഞ്ച് ഭാരവാഹികളിൽ നിന്നും മദ്രസ ഉസ്താദുമാരും ഭാരവാഹികളും വിദ്യാർത്ഥി പ്രതിനിധികളും ചേർന്ന് ഓവറോൾ ട്രോഫികൾ ഏറ്റുവാങ്ങി. ഉന്നത വിജയം നേടിയ പ്രതിഭകളെയും അധ്യാപകരെയും ബൊമ്മനഹള്ളി മലബാർ മുസ്ലിം അസോസിയേഷൻ ഭാരവാഹികളും മദ്രസ മാനേജ്‌മെന്റ് കമ്മിറ്റിയും അഭിനന്ദിച്ചു.
SUMMARY: Musabaka ’26: Bommanahalli Mahmoudiya Madrasa double overall title
















