ബെംഗളൂരു: ബെംഗളൂരുവിലെ വ്യാപാരിയും സാമൂഹ്യപ്രവർത്തകനുമായ ഇരിക്കൂർ സ്വദേശി മുഹമ്മദ് ഹാജി കീത്താടത്ത് (മഹമൂദ്ക്ക-79) അന്തരിച്ചു. ബെംഗളൂരുവിലെ ഡി.ജെ ഹള്ളി ടെംബിൾ റോഡ് അനുഗ്രഹ പ്രോവിഷ്യൻ സ്റ്റോർ ഉടമയാണ്. താനറി റോഡ് ഷാഫി മസ്ജിദ് പ്രസിഡന്റ്, മിസ്ബാഹുൽ ഹുദ എജ്യൂക്കേഷനല്‍ ഇന്സ്റ്റിറ്റ്യൂഷന് ചെയര്മാന് എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എം. എം. എ, ഹിറ വെൽഫെയർ അസോസിയേഷൻ എന്നിവയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ്.
ഭാര്യ: കദീജ. സഹോദരങ്ങള്‍: സലാം, മുനീർ, അസ്മ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഇരിക്കൂര്‍ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
















