ആലപ്പുഴ: പൂച്ചാക്കലില്‍ മാക്കേക്കടവ് ഭാഗത്ത് പോലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനടക്കം എട്ടുപേര്‍ പിടിയിലായി. ഇവരില്‍ നിന്നും 12 കിലോ കഞ്ചാവ് പിടിച്ചെടുത്തു.മണപ്പുറം ദാറുല്‍ സലാം വീട്ടില്‍ അലി ജുവാഹര് (24), മണപ്പുറം വട്ടത്തറ വീട്ടില്‍ അലന് വര്‍ഗീസ് (24), മണപ്പുറം അരുണ്‍ നിവാസില്‍ അരുണ്‍ കുമാര്‍ (30), പാണാവള്ളി തെക്കേ പള്ളിപ്പറമ്പില്‍ ജിതിന് (23) ,പൂച്ചാക്കല്‍ തെക്കേ കുനം ചേരിയില്‍ സലാഹുദീന്‍ അയൂബി (24),മണപ്പുറം നികര്‍ത്തില്‍ കൃഷ്ണകുമാര്‍ (23), പൂച്ചാക്കല്‍ തസ്നി മന്‍സിലില്‍ മുഹമ്മദ് അസ്ലം(23),മണപ്പുറം വേലം വെളി വീട്ടില്‍ ഷെമീര്‍ (38) എന്നിവരാണ് അറസ്റ്റിലായത്.
കഞ്ചാവ് വില്‍പ്പനയ്ക്കായി വാഹനത്തില്‍ കൊണ്ടുപോകുമ്പോഴാണ് സംഘം പോലീസിന്റെ പിടിയിലായത്. പിടിയിലായ ഷെമീര്‍ സജീവ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. അതേ സമയം നിലവില്‍ ഇയാള്‍ക്ക് ഭാരവാഹിത്വമൊന്നുമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതികരിച്ചു.
SUMMARY: Eight people, including a Youth Congress worker, arrested in Alappuzha with 12 kg of ganja















