കെ.എ.എസ് ചട്ടങ്ങള്‍ പൊളിച്ചെഴുതാൻ സര്‍ക്കാര്‍; 29 വകുപ്പുകളിലെ സംവരണം ഒഴിവാക്കുന്നു

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസില്‍ നിയമന രീതിയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്താൻ സർക്കാർ ഒരുങ്ങുന്നു. നിലവിലെ ചട്ടങ്ങളില്‍ ഭേദഗതി നിർദ്ദേശിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം സർക്കാർ പുറത്തിറക്കി. രണ്ടാം ബാച്ചിലെ റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനത്തിന് വഴിയൊരുക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യമെന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാല്‍, നിലവിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്താനുള്ള നീക്കം കെ.എ.എസിന്റെ പ്രാധാന്യം ഇല്ലാതാക്കുമെന്ന കടുത്ത ആശങ്കയുമായി ഉദ്യോഗാർത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്.

നിലവിലെ ചട്ടപ്രകാരം 29 വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികകളില്‍ 10 ശതമാനം കെ.എ.എസിനായി മാറ്റിവയ്ക്കണമെന്ന വ്യവസ്ഥയാണ് പരിഷ്കരിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. പകരം, കെ.എ.എസ് ഉദ്യോഗസ്ഥരെ ഏതൊക്കെ തസ്തികകളില്‍ നിയമിക്കണമെന്ന് സർക്കാർ തീരുമാനിക്കുന്ന രീതിയാണ് കരടിലുള്ളത്. ഇതിലൂടെ വിവിധ വകുപ്പുകളില്‍ പുതിയ തസ്തികകള്‍ കണ്ടെത്തി നിയമന സാധ്യതകള്‍ വർദ്ധിപ്പിക്കാനാകുമെന്നാണ് സർക്കാർ വാദം.

കെ.എ.എസ് ഉദ്യോഗസ്ഥർക്ക് എട്ട് വർഷത്തെ സർവീസ് പൂർത്തിയാക്കിയാല്‍ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് (IAS) പരിഗണിക്കാമെന്ന സുപ്രധാന വ്യവസ്ഥയും ഭേദഗതിയിലൂടെ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഈ മാറ്റം ആദ്യ ബാച്ചിലെ ഉദ്യോഗസ്ഥർക്കും ബാധകമാകുമെന്നാണ് റിപ്പോർട്ടുകള്‍. കേഡർ പുനഃസംഘടന, പരിശീലന റിസർവ്, ഡെപ്യൂട്ടേഷൻ റിസർവ് എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും കരട് വിജ്ഞാപനത്തില്‍ മാറ്റങ്ങള്‍ നിർദ്ദേശിച്ചിട്ടുണ്ട്.

2026 ജനുവരി 30-ന് നിലവില്‍ വന്ന രണ്ടാം കെ.എ.എസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി 2027 ജനുവരി 30-ന് അവസാനിക്കാനിരിക്കെയാണ് ചട്ടഭേദഗതിക്കുള്ള നീക്കം. പി.എസ്.സി വിജ്ഞാപനപ്രകാരം 31 തസ്തികകളിലേക്കാണ് നിയമനം നടത്തേണ്ടത്. എന്നാല്‍ 200 പേരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടും നിയമനങ്ങള്‍ വൈകുന്ന സാഹചര്യത്തില്‍ പുതിയ തസ്തികകള്‍ കണ്ടെത്തി നിയമന നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്.

അതേസമയം, ഐ.എ.എസ് പരിഗണന ഒഴിവാക്കുന്നതും തസ്തിക സംവരണ രീതി മാറ്റുന്നതും സർവീസിന്റെ ആകർഷണീയതയും പ്രാധാന്യവും കുറയ്ക്കുമെന്നാണ് ഉദ്യോഗാർത്ഥികളുടെ വിമർശനം.

SUMMARY: Government to overhaul KAS rules; reservation in 29 departments to be removed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് മണ്ണാർക്കാട് താഴത്തിൽ ഹൗസിൽ ടി. തങ്കമണി (78) ബെംഗളൂരുവില്‍...

അഭിറാം വധക്കേസ്; ഒന്നാം പ്രതിയായ പതിനേഴുകാരന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: അഭിറാം വധക്കേസിലെ ഒന്നാം പ്രതിയായ പതിനേഴുകാരന്റെ ജാമ്യാപേക്ഷ ജുവനൈല്‍ ജസ്റ്റിസ്...

ആലപ്പുഴയില്‍ 12 കിലോ കഞ്ചാവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനടക്കം എട്ട് പേര്‍ പിടിയില്‍

ആലപ്പുഴ: പൂച്ചാക്കലില്‍ മാക്കേക്കടവ് ഭാഗത്ത് പോലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി യൂത്ത്...

ശബരിമല ഡ്യൂട്ടിയില്‍ കര്‍ശന നിയന്ത്രണം: മദ്യപാനശീലമുള്ളവരെയും പ്രശ്‌നക്കാരെയും നിയോഗിക്കരുതെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: മാന്യമായി പെരുമാറാന്‍ അറിയാത്തവരും മദ്യപാനികളുമായ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് അയക്കരുതെന്ന്...

നവീൻ ബാബുവിൻ്റെ മരണം; എസ്ഐടി അന്വേഷണത്തിന് ശുപാർശ ചെയ്ത് നിയമോപദേശം

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടുന്നതില്‍...

ഇ.എം.എസിൻ്റെ മകള്‍ ഇ.എം. രാധ അന്തരിച്ചു

തിരുവനന്തപുരം: ഇഎംഎസിന്റെ മകളും, എഴുത്തുകാരിയുമായ ഇ എം രാധ അന്തരിച്ചു. 70...

കുഴി

കുഴി ഡോ. എ. വി. സത്യേഷ് കുമാർ കേരളസമാജം ദൂരവാണിനഗർ സംഘടിപ്പിച്ച അഖിലേന്ത്യ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു; 17-കാരനെതിരെ പോക്സോ കേസ്

കൊല്ലം: കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു. പെണ്‍കുട്ടിയെ ഗർഭിണിയാക്കിയ 17കാരനെതിരെ പോലീസ്...

Related Articles

Popular Categories