ന്യൂഡല്ഹി: രാജ്യത്ത് 32 സർവകലാശാലകളെ വ്യാജ സർവകലാശാലകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC). ഇതിൽ ഏറ്റവും കൂടുതൽ വ്യാജ യൂണിവേഴ്സിറ്റികൾ ഉള്ളത് ഡൽഹിയിലാണ്. കേരളത്തിൽ നിന്നുള്ള രണ്ട് സ്ഥാപനങ്ങളും പട്ടികയിലുണ്ട്. നവംബർ 17ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് യു.ജി.സി ഇക്കാര്യം വ്യക്തമാക്കിയത്. നിയമപരമായി അംഗീകാരമില്ലാത്ത സ്ഥാപനങ്ങൾ നൽകുന്ന ബിരുദങ്ങൾക്ക് ഉന്നതവിദ്യാഭ്യാസത്തിനോ സർക്കാർ ജോലികൾക്കോ മറ്റ് തൊഴിൽ ആവശ്യങ്ങൾക്കോ സാധുത ഉണ്ടായിരിക്കുന്നതല്ലെന്ന് യു.ജി.സി വ്യക്തമാക്കി.
വ്യാജ യൂനിവേഴ്സിറ്റികളുടെ പട്ടിക
ഡൽഹി
1. കൊമേഴ്സ്യൽ യൂനിവേഴ്സിറ്റി ലിമിറ്റഡ്, ദര്യാഗഞ്ച്, ഡൽഹി
2. യുണൈറ്റഡ് നേഷൻസ് യൂനിവേഴ്സിറ്റി, ഡൽഹി
3. വൊക്കേഷണൽ യൂനിവേഴ്സിറ്റി, ഡൽഹി
4. എഡിആർ-സെൻട്രിക് ജുറിഡിക്കൽ യൂനിവേഴ്സിറ്റി എഡിആർ ഹൗസ്, 8ജെ, ഗോപാല ടവർ, 25, രാജേന്ദ്ര പ്ലേസ്, ന്യൂഡൽഹി – 110008
5. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ന്യൂഡൽഹി
6. വിശ്വകർമ ഓപ്പൺ യൂനിവേഴ്സിറ്റി ഫോർ സെൽഫ് എംപ്ലോയ്മെന്റ്, ഇന്ത്യ, റോസ്ഗാർ സേവാ സദൻ, 672, സഞ്ജയ് എൻക്ലേവ്, ജിടികെ ഡിപ്പോക്ക് എതിർവശം ന്യൂഡൽഹി – 110033
7. അധ്യാത്മിക് വിശ്വവിദ്യാലയ (സ്പിരിച്വൽ യൂണിവേഴ്സിറ്റി), 351-352, ഫേസ്-1, ബ്ലോക്ക് എ, വിജയ് വിഹാർ, റിത്താല, രോഹിണി, ഡൽഹി – 110085
8. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആൻഡ് ഫിസിക്കൽ ഹെൽത്ത് സയൻസസ് (എഐഐപിപിഎച്ച്എസ്), ഓഫീസ് ഖ. നമ്പർ 608-609, ഒന്നാം നില, സന്ത് കൃപാൽ സിംഗ് പബ്ലിക് ട്രസ്റ്റ് ബിൽഡിംഗ്, ബിഡിഒ ഓഫീസിന് സമീപം, അലിപൂർ, ഡൽഹി – 36
9. വേൾഡ് പീസ് ഓഫ് യുണൈറ്റഡ് നേഷൻസ് യൂനിവേഴ്സിറ്റി (ഡബ്ല്യുപിയുഎൻയു), നമ്പർ 201, രണ്ടാം നില, ബെസ്റ്റ് ബിസിനസ് പാർക്ക്, നേതാജി സുഭാഷ് പ്ലേസ്, പിതാംപുര, ന്യൂഡൽഹി – 110034
10. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് എഞ്ചിനീയറിംഗ്, 1810/4, ഒന്നാം നില, കോട്ല മുബാറക്പൂർ, ഡൽഹി
11. മൗണ്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി, 109, മധുബൻ ബിൽഡിംഗ്, ക്രതി കമ്മ്യൂണിക്കേഷൻസ്, 55, നെഹ്റു പ്ലേസ്, ന്യൂഡൽഹി – 110019
12. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സൊല്യൂഷൻ, ബി-1/1, ജനക്പുരി, ന്യൂഡൽഹി – 110058
കേരളം
13. സെന്റ് ജോൺസ് യൂനിവേഴ്സിറ്റി, കിഷനാട്ടം, കേരളം
14. ഇന്റർനാഷണൽ ഇസ്ലാമിക് യൂനിവേഴ്സിറ്റി ഓഫ് പ്രൊഫെറ്റിക് മെഡിസിൻ (ഐഐയുപിഎം), കുന്ദമംഗലം, കോഴിക്കോട്, കേരളം
കർണാടക
15. സർവ ഭാരതീയ ശിക്ഷാ പീഠ്, എസ്കെ ചൗൾട്രിക്ക് സമീപം, ദേവനൂർ മെയിൻ റോഡ്, വിജയ നഗര, തുമകൂരു – 572102, കർണാടക
16. ഗ്ലോബൽ ഹ്യൂമൻ പീസ് യൂനിവേഴ്സിറ്റി, #1035, നാലാം ബ്ലോക്ക്, ഗോൾഡൻ ഹൈറ്റ്സിന് സമീപം, ഡോ. രാജ്കുമാർ റോഡ്, രാജാജി നഗർ, ബെംഗളൂരു – 560010
പശ്ചിമ ബംഗാൾ
17. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ, 80, ചൗരംഗി റോഡ്, കൊൽക്കത്ത – 20
18. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ച്, 8-എ, ഡയമണ്ട് ഹാർബർ റോഡ്, ബിൽടെക് ഇൻ, രണ്ടാം നില, താക്കൂർപുക്കൂർ, കൊൽക്കത്ത – 700063
ഉത്തർപ്രദേശ്
19. ഗാന്ധി ഹിന്ദി വിദ്യാപീഠ്, പ്രയാഗ്, അലഹബാദ്, ഉത്തർപ്രദേശ്
20. നേതാജി സുഭാഷ് ചന്ദ്രബോസ് യൂനിവേഴ്സിറ്റി (ഓപ്പൺ യൂണിവേഴ്സിറ്റി), അചൽതാൽ, അലിഗഢ്, ഉത്തർപ്രദേശ്
21. ഭാരതീയ ശിക്ഷാ പരിഷദ്, ഭാരത് ഭവൻ, മതിയാരി ചിൻഹട്ട്, ഫൈസാബാദ് റോഡ്, ലഖ്നൗ, ഉത്തർപ്രദേശ് – 227105
22. മഹാമായ ടെക്നിക്കൽ യൂനിവേഴ്സിറ്റി, പിഒ – മഹർഷി നഗർ, ജില്ല ജിബി നഗർ, സെക്ടർ 110-ന് എതിർവശം, സെക്ടർ 110, നോയിഡ – 201304
പുതുച്ചേരി
23. ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ, നമ്പർ 186, തിലാസ്പേട്ട്, വാഴ്ത്താവൂർ റോഡ്, പുതുച്ചേരി – 605009
24. ഉഷ ലച്ചുമണൻ കോളേജ് ഓഫ് എജ്യുക്കേഷൻ, ടിവി മലൈ റോഡ്, വാഴപ്പാടിയാർ നഗർ, തിരുക്കാനൂർ, പുതുച്ചേരി – 605501
ആന്ധ്രാപ്രദേശ്
25. ക്രൈസ്റ്റ് ന്യൂ ടെസ്റ്റമെന്റ് ഡീംഡ് യൂനിവേഴ്സിറ്റി, #32-23-2003, ഏഴാം ലെയ്ൻ, കാകുമാനുവാരിത്തോട്ട, ഗുണ്ടൂർ, ആന്ധ്രാപ്രദേശ് – 522002
26. ബൈബിൾ ഓപ്പൺ യൂനിവേഴ്സിറ്റി ഓഫ് ഇന്ത്യ, വീട് നമ്പർ 49-35-26, എൻജിഒസ് കോളനി, വിശാഖപട്ടണം, ആന്ധ്രാപ്രദേശ് – 530016
അരുണാചൽ പ്രദേശ്
27. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ, 130/എ, സെക്രട്ടേറിയറ്റ് എസ്ഒ, അരുണാചൽ പ്രദേശ് – 791111
ഹരിയാന
28. മാജിക് ആൻഡ് ആർട്ട് യൂനിവേഴ്സിറ്റി, 308എ, ദശ്മേഷ് പ്ലാസ, മഥുര റോഡ്, ഫരീദാബാദ്, ഹരിയാന – 121001
മഹാരാഷ്ട്ര
29. രാജ അറബിക് യൂനിവേഴ്സിറ്റി, നാഗ്പൂർ, മഹാരാഷ്ട്ര
30. നാഷണൽ ബാക്ക്വേർഡ് കൃഷി വിദ്യാപീഠ്, തഡ്വാൾ, താലൂക്ക് അക്കൽകോട്ട്, ജില്ല സോലാപൂർ, മഹാരാഷ്ട്ര
രാജസ്ഥാൻ
31. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റ്, മാൻസ ചൗക്ക്, ഭിവാഡി, ജില്ല അൽവാർ, രാജസ്ഥാൻ
ഝാർഖണ്ഡ്
32. ദക്ഷ യൂണിവേഴ്സിറ്റി (വൊക്കേഷണൽ ആൻഡ് ലൈഫ് സ്കിൽ എജ്യുക്കേഷൻ), ഭാസ്കർ പാത്ത്, ന്യൂ പുണ്ടാഗ്, മസിബാരി, റാഞ്ചി, ഝാർഖണ്ഡ് – 834007
വിദ്യാർഥികൾ താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പുവരുത്തണം
യുജിസി അംഗീകാരം: സ്ഥാപനത്തിന് യുജിസി അംഗീകാരമുണ്ടോ എന്നും ബിരുദങ്ങൾ നൽകാൻ നിയമപരമായി അധികാരമുണ്ടോ എന്നും പരിശോധിക്കുക.
കോഴ്സുകളുടെ അനുമതി: തിരഞ്ഞെടുക്കുന്ന പ്രത്യേക കോഴ്സിന് ആവശ്യമായ റെഗുലേറ്ററി അനുമതികൾ ഉണ്ടെന്ന് ഉറപ്പാക്കുക.
ഓൺലൈൻ, വിദൂര വിദ്യാഭ്യാസം: ഓൺലൈൻ അല്ലെങ്കിൽ വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് അപേക്ഷിക്കുന്നവർ, പ്രസ്തുത പ്രോഗ്രാം നടത്താൻ സ്ഥാപനത്തിന് അനുമതിയുണ്ടോ എന്ന് പരിശോധിക്കണം.
ഓഫ്-ക്യാമ്പസ് സെന്ററുകൾ: കോഴ്സ് നടത്തുന്ന ഓഫ്-ക്യാമ്പസ് സെന്ററുകൾ പ്രവർത്തിപ്പിക്കാൻ സർവകലാശാലയ്ക്ക് അധികാരമുണ്ടോ എന്ന് ഉറപ്പുവരുത്തുക.
ഔദ്യോഗിക രേഖകൾ: യുജിസിയുടെയും ബന്ധപ്പെട്ട മറ്റ് റെഗുലേറ്ററി അതോറിറ്റികളുടെയും ഔദ്യോഗിക വെബ്സൈറ്റുകൾ വഴി സ്ഥാപനത്തിന്റെ വിവരങ്ങൾ പരിശോധിക്കുക.
SUMMARY: 32 fake universities in the country, including in Kerala
UGC issues a cautionary notice















